ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ക്ക് പിന്നാലെ ഫഹദ് ഫാസിലും അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത കുറച്ചു കാലമായി സജീവമാണ്. നസ്രിയ ഗര്‍ഭിണിയാണെന്നും ഉടന്‍ തന്നെ സിനിമയിലേക്ക് വരുന്നില്ലെന്നും വാര്‍ത്തകൾ പ്രചരിച്ചു.
നേരത്തേ നിശ്ചയിച്ച പരിപാടികളില്‍ നിന്ന് ഫഹദ് പിന്‍വാങ്ങിയത് ഈ ഗോസിപ്പുകൾക്ക് ആക്കം കൂട്ടുകയും ചെയ്തു. ഇതിന് പുറമെ യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളില്‍ നസ്രിയയുടെ ചില ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ ഇക്കൂട്ടര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
സഹികെട്ടപ്പോൾ എല്ലാ ഗോസിപ്പുകള്‍ക്കും നല്ല ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നസ്രിയ. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നസ്രിയയുടെ രസകരമായ പ്രതികരണം.