മലയാളികള്‍ക്കെന്നും പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നവ്യ അവതാരകയായും നൃത്തവേദികളിലൂടെയും പ്രേക്ഷകരിലേക്കെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സജീവമായ നവ്യ പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
മെലിഞ്ഞ്, പഴയതിനേക്കാള്‍ ചെറുപ്പം തോന്നിക്കുന്ന തന്റെ ചിത്രം മുന്‍പ് നവ്യ പങ്കുവച്ചിരുന്നു. അന്ന് 'ലേഡി മമ്മൂട്ടി' എന്നാണ് നവ്യയെ ഒരു ആരാധകന്‍ വിശേഷിപ്പിച്ചത്.
ഇപ്പോഴിതാ നവ്യ പങ്കുവച്ച കിടിലന്‍ സുംബാ ഡാന്‍സ് വീഡിയോ ആണ് വൈറലാകുന്നത്. സുംബയാണോ നവ്യയുടെ സൗന്ദര്യ രഹസ്യമെന്നാണ് പലര്‍ക്കും അറിയേണ്ടത്.
Content Highlights : Navya Nair Zumba Dance Video Navya Instagram Post