'ഇഷ്ടം' എന്ന ചിത്രത്തിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായ മാറിയ നടിയാണ് നവ്യ നായര്‍. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നവ്യ വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ അവതാരകയായും നൃത്തവേദികളില്‍ സജീവമായും നവ്യ മലയാളത്തോട് അടുത്ത് നിന്നു.
സമൂഹ മാധ്യമങ്ങളില്‍ സജീവമായ നവ്യയുടെ ഏറ്റവും പുതിയ വര്‍ക്കൗട്ട് ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. മെലിഞ്ഞ് പഴയതിനേക്കാള്‍ കൂടുതല്‍ ചെറുപ്പം തോന്നിക്കുന്ന നവ്യയുടെ ചിത്രത്തിന് താഴെ കമന്റുകളുടെ പ്രവാഹമാണ്. 'ലേഡി മമ്മൂട്ടി' എന്നാണ് നവ്യയെ ഒരു ആരാധകന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
നവ്യയുടെ ഫിറ്റ്‌നസ് രഹസ്യമാണ് ഇപ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടത്. വീണ്ടും സിനിമയിലേക്ക് തിരിച്ചുവരണമെന്നും ആരാധകര്‍ അഭ്യര്‍ഥിക്കുന്നുണ്ട്.
Content highlights : navya nair workout pic viral navya latest pictures actress