സായിക്കൊപ്പം അവധിയാഘോഷവുമായി നവ്യ


1 min read
Read later
Print
Share

നേരത്തെ തന്‍റെ പിറന്നാളിന് മകന്‍ സായി ഒരുക്കിയ സര്‍പ്രൈസ് നവ്യ ആരാധകരുമായി പങ്കുവച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മലയാളികളുടെ പ്രിയ താരം നവ്യ നായര്‍.

താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

മകനൊപ്പമുള്ള അവധിയാഘോഷത്തിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് നവ്യ പങ്കുവച്ചിരിക്കുന്നത്.

നേരത്തെ തന്‍റെ പിറന്നാളിന് മകന്‍ സായി ഒരുക്കിയ സര്‍പ്രൈസ് താരം ആരാധകരുമായി പങ്കുവച്ചിരുന്നു. പരീക്ഷയുടെ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി വീട്ടില്‍ ചെറിയൊരു കേക്ക് കട്ടിംഗ് പാര്‍ട്ടി ഒരുക്കാന്‍ ഉത്സാഹത്തോടെ ശ്രമം നടത്തിയാണ് സായ് അമ്മയെ സന്തോഷിപ്പിച്ചത്.

സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണെങ്കിലും നൃത്ത വേദികളില്‍ സജീവമാണ് നവ്യ. കൂടാതെ പരസ്യരംഗത്തും അവതാരകയായും താരം തന്‍റെ സാന്നിധ്യം അറിയിക്കുന്നുണ്ട്.

Content Highlights : Navya Nair Vacation Pictures With Son

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram