പിറന്നാളിന് മകന്‍ സായ് കൃഷ്ണ സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയത് കണ്ട് അമ്പരന്ന് നവ്യ നായര്‍. ക പരീക്ഷയുടെ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി വീട്ടില്‍ ചെറിയൊരു കേക്ക് കട്ടിംഗ് പാര്‍ട്ടി ഒരുക്കാന്‍ ഉത്സാഹത്തോടെ ശ്രമം നടത്തിയാണ് സായ് അമ്മയെ സന്തോഷിപ്പിച്ചത്. സര്‍പ്രൈസ് പാര്‍ട്ടിയുടെ വീഡിയോ നവ്യ നായര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഒപ്പം ഒരു കുറിപ്പും.
'ആശ്ചര്യം തോന്നിയെന്നു മാത്രമല്ല, കണ്ണു നിറഞ്ഞുപോയി.. അച്ഛനും അമ്മയും സായ്‌യും സന്ധ്യയും കീര്‍ത്തനയും തന്ന സര്‍പ്രൈസ് കണ്ട്... രാത്രി എട്ടു മണി വരെ തികച്ചും സാധാരണമായൊരു ദിവസമായിരുന്നു. വര്‍ഷങ്ങളായി എന്റെ ജന്മദിനമായ ഒക്ടോബര്‍ 14നാണ് ആഘോഷിക്കാറുള്ളത്. ഇതിപ്പോള്‍ സായ്‌യുടെ ഉത്സാഹം കൊണ്ട് ഇന്നൊരു ആഘോഷദിവസമായി മാറി. അച്ഛനും അമ്മയും വരുമെന്നതുപോലും ഞാനറിഞ്ഞില്ല.. സായ്ക്ക് കണക്കു പരീക്ഷയായതിനാല്‍ ഞാന്‍ അവനെ പഠിപ്പിക്കുന്ന തിരക്കുകളിലായിരുന്നു. സന്ധ്യ മുകളില്‍ ഡെക്കറേഷന്‍ പണികളിലായിരുന്നു. പഠിക്കാന്‍ കൂട്ടാക്കാതെ ഇടയ്ക്കിടെ അവന്‍ മുകളിലേയ്ക്ക് പൊയ്‌ക്കൊണ്ടിരുന്നതു കണ്ട് എനിക്കു ദേഷ്യം വന്നിരുന്നു. ഈശ്വരനോടും നന്ദിയുണ്ട്.' നവ്യ പറയുന്നു.
രാധിക, ശ്രിന്റ, ജയസൂര്യ, രചന നാരായണന്‍കുട്ടി, മുക്ത തുടങ്ങിയവരും നവ്യക്ക് പിറന്നാളാശംസകളേകിയിട്ടുണ്ട്.
A post shared by Navya Nair (@navyanair143) on
Content Highlights : Navya Nair surprise birthday party instagram video