അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് ഒന്ന് രണ്ടു ചിത്രങ്ങളില്‍ നായികയായും ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായും ഗംഭീര തിരിച്ചു വരവ് നടത്തിയിരുന്നു നവ്യ.
ഈയിടെ ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ താരത്തിന്റെ അപ്പൂപ്പനുമൊത്തുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.
നവ്യക്കൊപ്പം ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ അമ്മൂമ്മയുടെ കൂടി വിളിക്കേണ്ടെ എന്ന് ചോദിക്കുന്ന അപ്പൂപ്പനോട് അമ്മൂമ്മ വേണ്ട അപ്പൂപ്പന്‍ മാത്രം മതി ഞാന്‍ സുന്ദരന്മാരുടെ കൂടെ മാത്രമേ ഫോട്ടോ എടുക്കുള്ളു എന്ന് നവ്യ പറയുന്നത് കേട്ട് പൊട്ടിച്ചിരിക്കുന്ന അപ്പൂപ്പനെയും വിഡിയോയില്‍ കാണാം.
Navya Nair Instagram video with grandfather goes viral