മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് നവ്യ നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അതിമനോഹരമായി പാട്ട് പാടുന്ന അച്ഛന്‍ രാജുവിന്റെ വീഡിയോ ആണ് നവ്യ ആരാധകരുമായി പങ്കുവച്ചത്.
"ഹര്‍ഷബാഷ്പം തൂകി, വര്‍ഷപഞ്ചമി വന്നു. ഇന്ദുമുഖീ ഇന്നു രാവില്‍ എന്തു ചെയ്‌വൂ നീ?" രാഗലോലുപനായി ശ്രുതിമധുരമായ ശബ്ദത്തില്‍ നവ്യയുടെ അച്ഛന്‍ പാടുമ്പോള്‍ അരികില്‍ താളം പിടിച്ചും കൂടെ പാടിയും നവ്യയുടെ അമ്മ വീണയുമുണ്ട്.
1971 ല്‍ പുറത്തിറങ്ങിയ മുത്തശ്ശി എന്ന ചിത്രത്തിലേതാണ് ഹര്‍ഷബാഷ്പം തൂകി എന്ന് തുടങ്ങുന്ന ഗാനം. പി ഭാസ്‌കരന്‍ മാഷ് രചിച്ച് ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പി.ജയചന്ദ്രന്‍ ആണ്.
'എന്റെ അച്ഛന്‍...?എന്റെ മാര്‍ഗ്ഗദര്‍ശ്ശി.. എന്റെ എല്ലാം' എന്ന കുറിപ്പോടെയാണ് നവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്.
Content Highlights : Navya Nair Instagram Video Navya Nair's Father Singing Movie Song Along With Mother Veena