നവ്യാ നായരുടെ പുതിയ മേക്ക് ഓവര്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. പ്രായത്തെ തോല്‍പ്പിക്കുന്ന ആകാരഭംഗിയുമായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. ദിവസേനയുള്ള വര്‍ക്ക് ഔട്ട് മുടങ്ങാത്ത ഡാന്‍സ് പ്രാക്ടീസും കൊണ്ട് ശരീരം സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നടി.
നവ്യയുടെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ ആണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. സ്ഥിരമായി ജിമ്മില്‍ പോകാറുള്ള നവ്യ മാസങ്ങള്‍ക്കു ശേഷം ക്രോസ്ഫിറ്റ് പരീക്ഷിക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നൃത്തമാണ് തന്റെ പാഷനെന്നും വളരെക്കാലമായി താനിതു ശ്രമിച്ചിട്ടെന്നും ശക്തി മുഴുവന്‍ ചോര്‍ന്നു പോയെന്നും വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ നവ്യ പറയുന്നു.
ആരാധകര്‍ നവ്യയെ പ്രശംസിക്കുമ്പോള്‍ ഭാരമെടുത്തു തളര്‍ന്ന നവ്യയെ കണ്ട് ' ഈ വയസ്സുകാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ' എന്നാണ് ചിലരുടെ ചോദ്യം. ഇരുപതു കിലോ ഭാരമാണോ ഉയര്‍ത്തുന്നതെന്നും ചോദ്യങ്ങളുണ്ട്.
Content Highlights : navya nair crossfit video instagram