ബോളിവുഡിന്റെ ‘മുന്നാഭായി’ സഞ്ജയ് ദത്തിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ സ്വന്തം ബിഗ് ബ്രദര്‍ മോഹന്‍ലാല്‍.‘ബിഗ് ബ്രദര്‍ വിത്ത് മുന്നാഭായി’ എന്ന ക്യാപ്ഷനോടെയാണ് ലാൽ സഞ്ജയ് ദത്തിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ഇതോടെ മോഹൻലാലിനെ നായകനാക്കി ചിത്രീകരണം പുരോഗമിക്കുന്ന സിദ്ദിഖ് ചിത്രം ബിഗ് ബ്രദറിൽ സഞ്ജയ് ദത്തും അഭിനയിക്കുന്നുണ്ടോ എന്ന ആകാംക്ഷയിലാണ് ആരാധകർ. നടന്‍ സല്‍മാന്‍ ഖാന്‍റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനും ബിഗ് ബ്രദറില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇതേ ചിത്രത്തിലേക്കുള്ള സഞ്ജയ് ദത്തിന്‍റെ വരവാണോ ഈ ചിത്രം നല്‍കുന്ന സൂചന എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. അതോ ഇനി ചിത്രീകരണം തുടങ്ങാനിരിക്കുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തിലാണോ താരത്തിന്‍റെ സാന്നിധ്യം പ്രതീക്ഷിക്കേണ്ടതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
കന്നഡ ചിത്രം ‘കെജിഎഫിന്‍റെ ’ രണ്ടാം ഭാഗം കെജിഎഫ് 2 ല്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജയ് ദത്ത് ഇപ്പോൾ
Content Highlights : Mohanlal Picture With Sanjay Dutt Viral