കഥാപാത്രമായി മാറാന്‍ നടന്‍ മോഹന്‍ലാല്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും. നേരത്തെ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ മെയ്‌ക്കോവര്‍ വൈറലായിരുന്നു. കഠിനമായ വ്യായാമ മുറകളിലൂടെയും മറ്റും ശരീരഭാരം കുറച്ച് തീര്‍ത്തും പുതിയ ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്.
ഇപ്പോഴിതാ തന്റെ വര്‍ക്കൗട്ടിനിടയിലുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. വര്‍ക്കൗട്ട്, ഫിറ്റ്‌നസ് എന്നീ ഹാഷ് ടാഗുകളോടെ പങ്കുവെച്ച ചിത്രം വൈറലായികൊണ്ടിരിക്കുകയാണ്.
ഈ പ്രായത്തിലും ഇത്രയും ഫ്‌ളക്‌സിബിലിറ്റി, അത് ലാലേട്ടനെ കഴിഞ്ഞേ മാറ്റരും ഉള്ളൂ എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഈ പ്രായത്തിലും നിങ്ങള്‍ കാണിക്കുന്ന മെയ്‌വഴക്കം ആരെയും അദ്ഭുതപ്പെടുത്തുമെന്നും ഇത് പ്രചോദനമാണെന്നും ആരാധകര്‍ പറയുന്നു.
Content Highlights : Mohanlal Fecbook Post Fitness Workout Picture Mohanlal New Movies