ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് അവതാരകന്റെ റോളിലേക്ക് ചുവടുമാറിയ താരമാണ് മിഥുന്‍ രമേശ്. മിനി സ്‌ക്രീനിലേക്കുള്ള മിഥുന്റെ ചുവടുമാറ്റം കുറച്ചൊന്നുമല്ല ആരാധകരെ ഒന്നുമല്ല താരത്തിന് നേടിക്കൊടുത്തത്. മലയാളത്തിലെ ആദ്യത്തെ വ്ളോഗറായ ലക്ഷ്മി മേനോനാണ് മിഥുന്റെ ഭാര്യ. സമൂഹത്തിലെ എന്തിനെയും ഏതിനെയും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ലക്ഷ്മിയുടെ വീഡിയോസ് ഹിറ്റാണ്.
എന്നാല്‍ പലര്‍ക്കും തന്റെ ഭാര്യയാണ് ലക്ഷ്മി എന്നറിയില്ലെന്ന് പറയുകയാണ് മിഥുന്‍. മാത്രമല്ല വിമര്‍ശനാത്മകമായ ഈ വ്‌ളോഗിങ് കൊണ്ട് നേരിട്ട അമളികളും മിഥുന്‍ പങ്കുവയ്ക്കുന്നുണ്ട്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിയുടെ വ്‌ളോഗിങ്ങിനെക്കുറിച്ചു മിഥുന്‍ മനസ് തുറന്നത്.
'മലയാളത്തിലെ ആദ്യത്തെ വ്‌ളോഗറാണ് ലക്ഷ്മി. ബ്ലോഗ് പോലെ വീഡിയോ ചെയ്യുന്ന പരിപാടിയാണത്. പലപ്പോഴും സിനിമാക്കാരെ അതില്‍ വിമര്‍ശിക്കും. ഒരു വീഡിയോ വൈറല്‍ ആയപ്പോള്‍ നടി ാര്‍വതിയെ അല്ലെ അതില്‍ ഉദ്ദേശിച്ച എന്ന് പലരും ചോദിച്ചു. ഒരിക്കല്‍ മോശം അഭിനയത്തിന് ആസിഫ് അലിക്ക് അവാര്‍ഡ് കൊടുത്തു. ആസിഫ് ദുബായില്‍ വന്ന സമയത്ത് ലക്ഷ്മിയെ കണ്ടു ചോദിച്ചു ഈ കുട്ടിയല്ലേ എനിക്ക് അവാര്‍ഡ് തന്നതെന്ന്. പലര്‍ക്കും അറിയില്ല ലക്ഷ്മി എന്റെ ഭാര്യയാണെന്ന്. ഒരിക്കല്‍ ജി.എസ് പ്രദീപ് സ്റ്റുഡിയോയില്‍ വന്നു. വിശേഷങ്ങളൊക്കെ പറയുന്ന കൂട്ടത്തില്‍ പറഞ്ഞു ഇവിടെ ദുബായില്‍ ഒരു ലക്ഷ്മി ഉണ്ടല്ലോ. ഞാന്‍ ആ മലയാളി ഹൗസ് ചെയ്ത ശേഷം പുള്ളിക്കാരി ഭയങ്കര വീഡിയോസ് ഒക്കെ ചെയ്തു എന്ന്'... ഞാനാകെ എന്ത് പറയണമെന്നറിയാതെ നിന്ന് പോയി...മകള്‍ തന്‍വിയും ഇപ്പോള്‍ ഡബ്സ്മാഷൊക്കെ ചെയ്യുന്നുണ്ട്-മിഥുന്‍ പറയുന്നു
Content Highlights : mithun ramesh anchor wife lakshmi menon vlogger