അച്ഛനെ അനുകരിച്ച് കൈയടി നേടി മീനാക്ഷി ദിലീപ്


1 min read
Read later
Print
Share

മീനാക്ഷിയുടെ സിനിമാപ്രവേശനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍

സിനിമാ താരങ്ങളുടെ മക്കള്‍ എന്നും മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്. ഒരുപക്ഷേ താരങ്ങളേക്കാള്‍ ഏറെ ആരാധകരുമുണ്ടാകാറുണ്ട് പലപ്പോഴും ഇവര്‍ക്ക്. അത്തരത്തില്‍ ഒരാളാണ് നടന്‍ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി.

മീനാക്ഷിയുടെ സിനിമാപ്രവേശനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ദിലീപിന്റെ സിനിമയിലെ ചില രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോ വൈറലായികൊണ്ടിരിക്കുകയാണ്.

കിങ് ലയര്‍, കല്യാണരാമന്‍, മൈ ബോസ് എന്നീ ചിത്രങ്ങളിലെ കോമഡി രംഗങ്ങളാണ് മീനാക്ഷി ഡബ്സ്മാഷ് ചെയ്തിരിക്കുന്നത്. കൂടാതെ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലെ ദുല്‍ഖറിന്റെ ഡയലോഗും അനുകരിക്കുന്നുണ്ട്.

സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടും സജീവമല്ല മീനാക്ഷി. എന്നാല്‍ മുന്‍പൊരിക്കല്‍ ഗിറ്റാര്‍ വായിക്കുന്ന മീനാക്ഷിയുടെ വിഡിയോയും ഇതേ പോലെ വൈറല്‍ ആയിരുന്നു. ഇതോടെ മീനാക്ഷി ഉടനെ സിനിമയിലേക്കെത്തും എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

Content Highlights: Meenakshi Dileep dubsmash dileep Manju Warrier daughter meenakshi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram