മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് താരദമ്പതിമാരുടെ മക്കളും സിനിമയില്‍ അരങ്ങേറാറുണ്ട്. മലയാളികളുടെ പ്രിയ താരങ്ങളായ മനോജ്.കെ.ജയന്റെയും ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയെന്ന കുഞ്ഞാറ്റയുടെ സിനിമാ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
കുഞ്ഞാറ്റയുടെ ഡബ്സ്മാഷ് വീഡിയോകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മ ഉര്‍വശിയുടെയും വല്യമ്മ കല്‍പനയുടെയും തകര്‍പ്പന്‍ കോമഡി സംഭാഷങ്ങള്‍ കുഞ്ഞാറ്റ ഡബ്സ്മാഷിലൂടെ അവതരിപ്പിക്കുന്നുണ്ട്.
കൂടാതെ ദിലീപ്, നമിത പ്രമോദ്, ഹരീഷ് കണാരന്‍, നിത്യ മേനോന്‍ എന്നിവരുടെയും ചില തമിഴ് ചിത്രങ്ങളിലെ സംഭാഷങ്ങളും കുഞ്ഞാറ്റ ഡബ്സ്മാഷിലൂടെ അവതരിപ്പിക്കുന്നുണ്ട്.
മികച്ച പിന്തുണയാണ് കുഞ്ഞാറ്റയുടെ ഡബ്സ്മാഷ് വീഡിയോകള്‍ക്ക് ലഭിക്കുന്നത്. താര കുടുംബത്തിലെ ഇളം തലമുറക്കാരി ഒട്ടും മോശമാക്കിയിട്ടില്ലെന്നാണ് പലരും അഭിപ്രായപെടുന്നത്. പലയിടത്തും കുഞ്ഞാറ്റ വല്യമ്മ കല്‍പനയെ ഓര്‍മിപ്പിച്ചു എന്നും ചിലര്‍ അഭിപ്രായപെടുന്നുണ്ട്.
Content Highlights : Manoj K Jayan Urvashi daughter Kunjatta Tejalakshmi Dubsmash Video goes Viral