മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന നടിയാണ് പ്രാച്ചി ടെഹ്ലാന്‍. ചിത്രത്തിലെ മൂക്കുത്തി മൂക്കുത്തി എന്ന ഗാനം പുറത്തിറങ്ങിയതോടെ പ്രാച്ചി ശ്രദ്ധ നേടിയിരിക്കുകയാണ്.
അതിനിടെ മാമാങ്കം സെറ്റില്‍ നിന്നുള്ള രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രാച്ചി. സഹതാരങ്ങള്‍ക്കൊപ്പമുള്ള രസകരമായ ടിക് ടോക് വീഡിയോകളും അക്കൂട്ടിലുണ്ട്.
മാമാങ്കത്തിലൂടെ തന്റെ വലിയൊരു സ്വപ്‌നം പൂവണിയുന്ന സന്തോഷത്തിലാണ് താരം. ഡല്‍ഹി സ്വദേശിയായ പ്രാച്ചി നല്ലൊരു ബാസ്‌ക്കറ്റ് ബോള്‍ പ്ലേയര്‍ കൂടിയാണ്.
എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കത്തില്‍ ദേശാഭിമാനത്തിനുവേണ്ടി ജീവന്‍വെടിഞ്ഞ ധീര ചാവേറുകളുടെ കഥയാണ് പറയുന്നത്. പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണിതെന്ന് ഇതിനോടകം സൂചനകള്‍ ലഭിച്ചുകഴിഞ്ഞു.
പഴശ്ശിരാജയ്ക്കുശേഷം വീണ്ടും വാളും പരിചയുമേന്തി മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, അനു സിതാര, കനിഹ, ഇനിയ, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. നവംബര്‍ 21 ന് ചിത്രം പുറത്തിറങ്ങും.
Content Highlights: mamangam movie, Prachi Tehlan shares funny videos, Mammootty M Padmakumar Movie mamangam Release