ബോളിവുഡ് താരങ്ങളായ ഋഷി കപൂറും രണ്‍ധീര്‍ കപൂറും പത്രക്കാരെയും ആരാധകരെയും മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.
ഗണേശ ചതുര്‍ഥിയോട് അനുബന്ധിച്ച് മുംബൈയിലെ ചെമ്പൂരില്‍ നടന്ന ഗണേഷ വിഗ്രഹ നിമജ്ജനത്തിനിടെയാണ് സംഭവം.
ഗണേഷ നിമജ്ജനത്തിനായി നാല് കിലോമീറ്റർ നടന്ന ഇവരെ കണ്ടപ്പോള്‍ ആവേശത്തില്‍ ഓടിക്കൂടിയ ആരാധകര്‍ നടന്‍മാരെ തൊടാനും ചിത്രമെടുക്കാനും ശ്രമിച്ചു. ഇതിൽ അസ്വസ്ഥരായ താരങ്ങള്‍ ഇവരെ തള്ളിമാറ്റി മുന്നോട്ട് പോകാൻ ശ്രമിച്ചു. ഇതിനിടെയാണ് ചില ആരാധകർക്കും സ്വകാര്യ ചാനലിലെ ക്യാമറാമാനും റിപ്പോര്‍ട്ടർക്കും മർദനമേറ്റത്.
താരങ്ങളെ അനുകൂലിച്ചും എതിർത്തും നിരവധി പേർ സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.
Share this Article
Related Topics