സിനിമയേക്കാൾ റൊമാന്റിക്കാണ് സഞ്ജയിന്റെയും മാന്യതയുടേയും ഈ നിമിഷം


1 min read
Read later
Print
Share

പ്രണയാതുരരായി സഞ്ജയുടെ കെെക്കുള്ളിലിരിക്കുന്ന മാന്യതയുടെ ചിത്രം

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ്. ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളും ആരാധകരുമായി പങ്കുവെക്കാനും മാന്യത മറക്കാറില്ല. സഞ്ജയുടെയും മാന്യതയുടെയും പ്രണയചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

റൊമാൻ്റിക്കായി പരസ്പരം ആലിംഗനം ചെയ്തു നിൽക്കുന്ന ഇവരുടെ ചിത്രം അരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പ്രണയാതുരരായി സഞ്ജയുടെ കെെക്കുള്ളിലിരിക്കുന്ന മാന്യതയുടെ ചിത്രം ഇവരുടെ ഊഷ്മളമായ ദാമ്പത്യ ബന്ധത്തിൻ്റെ ഉത്തമ ഉദാഹരണമായി.

2008ലാണ് സഞ്ജയും മാന്യതയും വിവാഹിതരായത്. നര്‍ത്തകിയായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച മാന്യത സഞ്ജയ് ദത്തുമായുള്ള വിവാഹത്തിനുശേഷം അഭിനയത്തോട് വിടപറഞ്ഞു. ഇരട്ടക്കുഞ്ഞുങ്ങളാണ് സഞ്ജയ് ദത്ത്- മാന്യത ദമ്പതികള്‍ക്ക്. ഷഹറാനും ഇഖ്​റയും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram