ഈ വര്‍ഷമാദ്യം തിയേറ്ററുകളിലെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിയ ചിത്രമായിരുന്നു മധു.സി.നാരായണന്‍ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്‌സ്. ഫഹദ് ഫാസില്‍, ഷെയിന്‍ നിഗം, സൗബിന്‍ ഷാഹിര്‍, മാത്യു തോമസ്, അന്ന ബെന്‍, ശ്രീനാഥ് ബാസി, ഗ്രേസ് ആന്റണി തുടങ്ങിയവര്‍ വേഷമിട്ട ചിത്രം കുമ്പളങ്ങി എന്ന സ്ഥലത്തെ കുറച്ചു പച്ച മനുഷ്യരുടെ കഥയാണ് പറഞ്ഞത്..
ചിത്രത്തിലെ ആര്‍ക്കും വേണ്ടാത്ത ഒരു കൊച്ചു ദ്വീപില്‍ താമസിക്കുന്ന നെപ്പോളിയന്റെ മക്കളും അവരുടെ കൂട്ടുകാരികളുമുള്‍പ്പെടുന്ന ഒരു പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു... ഇപ്പോള്‍ ഈ കുടുംബ ചിത്രം വീണ്ടും വൈറലാവുകയാണ്. അക്കൂട്ടത്തിലേക്ക് ഒരു പുതുമുഖം കൂടി വന്നെത്തിയിരിക്കുകയാണ്. തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ കീര്‍ത്തിയാണ് (അനശ്വര രാജന്‍) ചിത്രത്തിലെ പുതിയ താരം.
'അങ്ങനെ ഇളയവനും കൂട്ടായി', 'ഇപ്പോഴാണ് കോളം തികഞ്ഞത്' എന്നിങ്ങനെയുള്ള അടിക്കുറിപ്പുകളോടെ ഈ കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. കുമ്പളങ്ങിയിലെ ഫ്രാങ്കിയെയും തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ജെയ്‌സനെയും അവതരിപ്പിച്ച മാത്യു തോമസും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. ..ഇത്ര മനോഹരമായി ചിത്രം എഡിറ്റ് ചെത്തിരിക്കുന്നതു ഋഷിരാജ് എന്ന വ്യക്തിയാണ് .
Content highlights : Kumbalangi Nights Family Photo Viral Soubin Shahir Mathew Thomas Shane Sreenath Bhasi Anaswara