രാഖിയുടെ വയറ്റില്‍ വളരുന്നത് എന്റെ കുഞ്ഞ്, അവര്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ല; ദീപക് കലാല്‍


1 min read
Read later
Print
Share

രാഖിയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രാഖിയുടെ സഹോദരന്റെ ഭാര്യ ദീപകിനെ മര്‍ദ്ദിച്ചിരുന്നു.

ബോളിവുഡിലെ വിവാദനായിക രാഖി സാവന്തിന്റെ മുന്‍ കാമുകനും കൊമേഡിയനുമായ ദീപക് കലാല്‍ വീണ്ടും രാഖിക്കെതിരേ രംഗത്ത്. രാഖിയുടെ വയറ്റില്‍ തന്റെ കുഞ്ഞ് വളരുന്നുവെന്നാണ് ദീപക് കലാല്‍ പറയുന്നത്. രാഖി രണ്ടുമാസം ഗര്‍ഭിണിയാണ്. എന്നാൽ, അവര്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും അവരുടെ ജീവിതരീതി എന്റെ കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും- ദീപക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

രാഖിയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രാഖിയുടെ സഹോദരന്റെ ഭാര്യ ദീപകിനെ മര്‍ദിച്ചിരുന്നു. ഒരു ഹോട്ടലില്‍ വച്ചായിരുന്നു ദീപകിന് നേരെ ആക്രമണം. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

രാഖി സാവന്ത് താന്‍ വിവാഹിതയായ വിവരം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. ഇതോടെ രാഖിക്കെതിരേ കടുത്ത ആരോപണങ്ങളുമായി ദീപക് രംഗത്തെത്തി.

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി തന്റെ പക്കല്‍ നിന്ന് രാഖി നാല് കോടിയോളം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു തന്നില്ലെങ്കില്‍ ജീവിതം നശിപ്പിക്കുമെന്നും ദീപക് ഭീഷണിപ്പെടുത്തിയിരുന്നു.

ദീപക് കലാലിനെ താന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് കുറച്ച് നാളുകള്‍ക്ക് മുന്‍പ് രാഖി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്ന് രാഖി അറിയിച്ചു. ദീപകിന് എന്തോ ഗുരുതരരോഗമുണ്ടെന്നും വിവാഹം കഴിച്ചാല്‍ താന്‍ വിധവയാകുമെന്നും രാഖി പറഞ്ഞു. ഇതെല്ലാം രാഖിയുടെ നാടകമാണെന്നാണ് ആരാധകര്‍ പറയുന്നത്.

Content Highlights: Deepak Kalal says Rakhi Sawant two month pregnant with his child, controversy after marriage of Rakhi Sawant with NRI Rithesh

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram