4 കോടി രൂപ തട്ടിയെടുത്തു , തന്നില്ലെങ്കില്‍ ജീവിതം നശിപ്പിക്കും; രാഖിക്കെതിരേ മുന്‍കാമുകന്‍


1 min read
Read later
Print
Share

വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചുവെന്ന് ദീപക് കലാല്‍

ബോളിവുഡിലെ വിവാദനായിക രാഖി സാവന്ത് താന്‍ വിവാഹിതയായ വിവരം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വിട്ടിരുന്നു. പ്രവാസി വ്യവസായി രിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. ഇതോടെ രാഖിക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ് മുന്‍കാമുകന്‍ കൊമേഡിയന്‍ ദീപക് കലാല്‍.

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി തന്റെ പക്കല്‍ നിന്ന് രാഖി നാല് കോടിയോളം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു തന്നില്ലെങ്കില്‍ ജീവിതം നശിപ്പിക്കുമെന്നും ദീപക് ഭീഷണിപ്പെടുത്തി. ഒന്നും അറിയാത്ത പോലെ മധുവിധു ആഘോഷിക്കുകയാണ് രാഖിയെന്നും ദീപക് പറഞ്ഞു. നാല് ദിവസത്തിനുള്ള തിരിച്ചു തന്നില്ലെങ്കില്‍ പരിണിത ഫലം ഭീകരമായിരിക്കുമെന്നും ദീപക് പറയുന്നു.

ഭര്‍ത്താവിനൊപ്പം താന്‍ മധുവിധു ആഘോഷിക്കുകയാണെന്ന് വ്യക്തമാക്കി രാഖി ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

ദീപക് കലാലിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് കുറച്ച് നാളുകള്‍ക്ക് മുന്‍പ് രാഖി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് രാഖി അറിയിച്ചു. ദീപകിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും വിവാഹം കഴിച്ചാല്‍ താന്‍ വിധവയാകുമെന്നും രാഖി പറഞ്ഞു. ഇതെല്ലാം രാഖിയുടെ നാടകമാണെന്നാണ് ആരാധകര്‍ പറയുന്നത്.

Content Highlights: Deepak Kalal against Rakhi Sawant for cheating him 4 crore after wedding NRI

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram