' അനു ഇമ്മാനുവല്‍ എന്നോട് ആദ്യമായും അവസാനമായും ആവശ്യപ്പെട്ട കാര്യം ഇതാണ്'-അല്ലു അര്‍ജുന്‍


1 min read
Read later
Print
Share

അല്ലു അര്‍ജുന്‍ നായകനായ 'ന പേര് സൂര്യ ന ഇല്ലു ഇന്ത്യ'യാണ് അനുവിന്റെ ഏറ്റവും പുതിയ തെലുഗ് ചിത്രം.

സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി വേഷമിട്ട നടിയാണ് അനു ഇമ്മാനുവല്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായികയായും അനു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.
പിന്നീട് തമിഴ് തെലുഗ് സിനിമകളിലേക്ക് ചേക്കേറിയ താരം കൈനിറയെ ചിത്രങ്ങളുമായി അവിടെ തിരക്കിലാണ്. അല്ലു അര്‍ജുന്‍ നായകനായ 'ന പേര് സൂര്യ ന ഇല്ലു ഇന്ത്യ'യാണ് അനുവിന്റെ ഏറ്റവും പുതിയ തെലുഗ് ചിത്രം.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ച ശേഷം അല്ലു അര്‍ജുന്‍ അനുവിനൊപ്പം ഒരു സെല്‍ഫി പകര്‍ത്തുകയുണ്ടായി. എന്റെ നായിക അനു ഇമ്മാനുവല്‍ ആദ്യമായും അവസാനമായും എന്നോട് ആവശ്യപ്പെട്ട കാര്യം എന്ന് പറഞ്ഞു കൊണ്ടാണ് അല്ലു ഈ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

' എന്റെ നായിക അനു ഇമ്മാനുവല്‍ എന്നോട് ആദ്യമായും അവസാനമായും ആവശ്യപ്പെട്ട ഒരേ ഒരു കാര്യം ഇതാണ്, ഒരു സെല്‍ഫി പകര്‍ത്തുക എന്നത്. സിനിമയുടെ അവസാന ഷോട്ടിന് ശേഷം അനു ഇമ്മാനുവലിനൊപ്പമുള്ള എന്റെ ആദ്യത്തെ സ്വകാര്യ ചിത്രം.' -അല്ലു അര്‍ജുന്‍ കുറിച്ചു.


വാശി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'ന പേര് സൂര്യ നാ ഇല്ലു ഇന്ത്യ' യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രാജീവ് രവിയാണ്. ചിത്രം മെയ് നാലിന് തിയ്യേറ്ററുകളിലെത്തും.

Anu Emmanuel Allu Arjun Naa Peru surya naa illu India Allu arjun selfie with anu emmanual NSNI

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram