തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ പ്ലസ്ടുക്കാരിയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അനശ്വര രാജനെ ആദ്യരാത്രി എന്ന ചിത്രത്തില്‍ അജു വര്‍ഗീസിന്റെ നായികയായി കണ്ടപ്പോള്‍ പ്രേക്ഷകരും ഒന്ന് സംശയിച്ചു. ഈ പെണ്‍കുട്ടി ഇത്ര പെട്ടെന്ന് വലുതായോ? സിനിമയിലെ കല്യാണസീനിനു വേണ്ടി നവവധുവായി ഒരുങ്ങേണ്ടി വന്ന ഒരു അനുഭവം അനശ്വര തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. അമിതഭാരമുള്ള ആഭരണങ്ങളും മുടിയുമെല്ലാമായി മണവാട്ടിമാരെങ്ങനെയാണ് കല്യാണദിവസം നില്‍ക്കുന്നതെന്ന് തനിക്കു മനസ്സിലാകുന്നേയില്ലെന്നാണ് അനശ്വര പറയുന്നത്.
'ഏഴു വയസ്സുള്ളപ്പോള്‍ അമ്മയുടെ സാരിയും ആഭരണങ്ങളുമെടുത്തണിഞ്ഞ് വധുവിനെപ്പോലെ നടക്കാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ എന്റെ വിവാഹദിവസം ധരിക്കേണ്ടുന്ന സാരിയെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചും ഞാന്‍ സങ്കല്‍പിക്കാറുമുണ്ട്. എത്ര രസകരമാണ് അത് അല്ലേ? എന്നാല്‍ സങ്കല്‍പിക്കാമെന്നല്ലാതെ ഇതെല്ലാം അണിഞ്ഞ് നില്‍ക്കുകയെന്നത് വലിയ ബുദ്ധിമുട്ടു തന്നെയാണെന്ന് മനസ്സിലായി. ഈ മണവാട്ടിമാരെല്ലാം എങ്ങനെയാണ് വിവാഹദിവസം ഇതെല്ലാം അണിഞ്ഞ് നില്‍ക്കുന്നതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നേയില്ല. ഇവിടെ കേവലം 45 കിലോയുള്ള ഞാന്‍ എല്ലാമണിഞ്ഞപ്പോള്‍ അറുപതു കിലോയായി. പുറകിലെ നീണ്ട മുടി കൊണ്ട് ചൊറിയുന്നുമുണ്ടായിരുന്നു. ശ്വാസം വിടാന്‍ തന്നെ പറ്റിയിരുന്നില്ല. ആഭരണങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് ഞാനെന്തായാലും വിചാരിക്കുന്നുണ്ട്.'
സിനിമയില്‍ കുഞ്ഞുമോന്‍ എന്ന കഥാപാത്രമായെത്തുന്ന അജു വര്‍ഗീസിന്റെ നായികയായ അശ്വതി എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്.
Content Highlights : Anaswara Rajan instagram post aadyarathri movie