താന്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലേക്ക് നായികയെത്തേടുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. വ്യത്യസ്തമായ രീതിയിലാണ് അല്‍ഫോണ്‍സ് ഇതിനുള്ള പരസ്യം നല്‍കിയിരിക്കുന്നത്.
സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് അല്‍ഫോണ്‍സ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഭംഗിയും വിവരവും തന്റേടവുമാണ് നായികയ്ക്ക് അത്യാവശ്യം വേണ്ട യോഗ്യത. പിന്നെ മലയാളത്തോട് നല്ല ഇഷ്ടവും വേണം-അൽഫോൺസ് കുറിച്ചു. ഫോട്ടോഷോപ്പും മേക്കപ്പും വേണ്ടെന്ന് രസകരമായി മേമ്പൊടിക്ക് ചേർത്തിട്ടുമുണ്ട് പ്രേമത്തിന്റെയും നേരത്തിന്റെയും സംവിധായകനായ അൽഫോൺസ്.
മൊഹ്‌സിന്‍ കാസിമാണ് ചിത്രത്തിന്റെ സംവിധായകന്‍. കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, ശബരീഷ് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നതത്.