ഭാര്യയ്ക്ക് വിലകൂടിയ കമ്മല്‍ സമ്മാനിച്ച് അക്ഷയ്; കൈയടിച്ച് സോഷ്യല്‍ മീഡിയ


1 min read
Read later
Print
Share

അക്ഷയിന്റെ സമ്മാനം ഹൃദയത്തില്‍ സ്പര്‍ശിച്ചുവെന്ന് ട്വിങ്കിള്‍ ഖന്ന

കുടുംബവുമൊത്ത് റെസ്റ്റോറന്റില്‍ എത്തിയ അക്ഷയ് കുമാര്‍ വെയ്റ്റര്‍ക്ക് ടിപ്പുകൊടുത്തതുതന്നെ വാര്‍ത്തയായിരുന്നു. അതിലിപ്പോ കുറ്റം പറയാന്‍ പറ്റില്ല, രൂപാ പതിനായിരമാണ് അക്ഷയ് വെയ്റ്ററുടെ കൈയില്‍ വെച്ചുകൊടുത്തത്. അപ്പോള്‍ പിന്നെ സ്വന്തം ഭാര്യയ്ക്കുള്ള സമ്മാനമായാലോ? ഒരൊന്നൊന്നര സമ്മാനമാണ് തന്റെ ഭാര്യ, നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്നയ്ക്ക് അക്ഷയ് കൊടുത്തത്. എന്നുവെച്ചാല്‍ അങ്ങേയറ്റം വിലയേറിയത്. ഉള്ളികൊണ്ടുള്ള ഒരു ജോഡി കമ്മല്‍!

ആക്ഷന്‍ ഖിലാഡിയുടെ പുതിയ ഡ്രാമയെപ്പറ്റി അദ്ദേഹത്തിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഉള്ളിക്കമ്മലിന്റെ ബിഹൈന്‍ഡ് ദ സ്റ്റോറി ഇങ്ങനെയാണ്, പുതിയ ചിത്രം ഗുഡ് ന്യൂസിന്റെ പ്രമോഷന്റെ ഭാഗമായി കപില്‍ ശര്‍മ ഷോയില്‍ പങ്കെടുക്കാന്‍ പോയതാണ് അക്ഷയ്. കൂടെയുണ്ടായിരുന്ന കരീന കപൂറിന് ഷോയില്‍വെച്ച് സമ്മാനിച്ചതാണ് ഉള്ളിക്കമ്മല്‍.

കരീനയ്ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല എന്ന് തോന്നിയതുകൊണ്ടും തന്റെ ഭാര്യയ്ക്ക് അതിഷ്ടമാകുമെന്ന് തോന്നിയതുകൊണ്ടും അക്ഷയ് അതിങ്ങ് കൈയോടെ കൊണ്ടുപോന്നു. ഉള്ളിക്കൊക്കെ ഇപ്പോ എന്താ വില! പക്ഷേ, ട്വിങ്കിളിന്റെ പ്രതികരണത്തിന് അതിനേക്കാള്‍ വിലയുണ്ടായിരുന്നു. ചിലപ്പോള്‍ ഏറ്റവും ലളിതമായ നിസ്സാരമായ വസ്തുക്കള്‍ക്കാണ് ഹൃദയത്തെ സ്പര്‍ശിക്കുവാന്‍ കഴിയുക എന്നാണ് ഉള്ളിക്കമ്മലിന്റെ ചിത്രം പങ്കുവെച്ച് ട്വിങ്കിള്‍ കുറിച്ചത്.

Content Highlights: Akshay Kumar presents wife Twinkle Khanna with onion earrings, Onion price hike in India

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram