മലയാളികളുടെ പ്രിയ നായികയാണ് നവ്യ നായര്‍. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ ഷോകളിലും സമൂഹമാധ്യമങ്ങളിലുമൊക്കെ നവ്യ സജീവമാണ്.
തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. വീട്ടില്‍ വിളഞ്ഞ ചാമ്പയ്ക്ക തന്നത്താന്‍ പറിച്ചതിന്റെ ആനന്ദത്തിലാണ് നവ്യ ഇപ്പോള്‍. ചിത്രം നവ്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
മരം കൊണ്ടുണ്ടാക്കിയ കൈവരിയില്‍ വലിഞ്ഞു കയറിയിരിക്കുന്ന നവ്യയെ ചിത്രത്തില്‍ കാണാം. നവ്യ പറിക്കുന്ന ചാമ്പയ്ക്ക അമ്മ സാരിയുടെ തുമ്പില്‍ ശേഖരിക്കുന്നതും കാണാം. നവ്യയുടെ മകന്‍ സായിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
Content Highlights: actor navya nair shares photo of jamu rose apple harvesting, chambakka with mother and son