മലയാള സിനിമയിലെ പല നടന്‍മാരുടെയും കൂട്ടുക്കെട്ടുകള്‍ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. പിന്നീട് രണ്ട് പെണ്ണുങ്ങള്‍ ആ ചിരിപ്പിക്കലിന്റെ റോള്‍ ഏറ്റെടുത്തു. മറ്റാരുമല്ല ട്രോളര്‍മാരുടെ പ്രിയപ്പെട്ട ലാഫിങ് ലേഡീസായ മേരിയും ബേബിയും. ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് ഇവര്‍ പ്രശസ്തരാകുന്നത്. അയലന്തരത്തുകാരനായ കനകാംബരനെതിരെ പരാതി നല്‍കാനാണ് മേരിയും ബേബിയും ഇന്‍സ്‌പെക്ടര്‍ ബിജുവിന് മുന്‍പിലെത്തുന്നത്. ചെറിയ ഒരു രംഗമാണെങ്കില്‍ കൂടി ഇരുവരും പ്രേക്ഷകരുടെ മനസ്സിന്റെ പടിവിട്ട് ഇറങ്ങിപ്പോയിട്ടില്ല.
ആരാണ് വേലിക്കെട്ടാത്ത ബേബിയുടെ വീടിന് മുന്‍പില്‍ നിന്ന് കുളിക്കുന്ന അയല്‍പക്കത്തെ ആ കനകാംബരന്‍? സിനിമയില്‍ അത് കാണിക്കുന്നില്ലെങ്കിലും താനാണ് അയാള്‍ എന്ന് കുറ്റസമ്മതം നടത്തിയിരിക്കുകയാണ് ഒരാള്‍. മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയനടന്‍ അജു വര്‍ഗീസ്. മേരിക്കും ബേബിക്കുമൊപ്പമുള്ള ഒരു അജുവിന്റെ ചിത്രം വച്ച് പുതിയ ട്രോള്‍ ഇറക്കിയിരിക്കുകയാണ് ട്രോളന്‍മാര്‍. അജുവെറുതെ വിടുമോ... അദ്ദേഹം അത് ഏറ്റെടുത്തു. 'അതെ അതെ' എന്ന് പറഞ്ഞ് സ്വയം ട്രോളിയിരിക്കുകയാണ് താരം.
അജുവിന്റെ പോസ്റ്റിന് താഴെ ഒട്ടനവധി കമന്റുകളാണ് വരുന്നത്. ട്രോളുന്നതിന്റെ പേരില്‍ ഓരോ നടന്‍മാര്‍ വ്യക്തിഹത്യക്ക് പരാതികൊടുക്കുന്ന കാലത്ത് സ്വയം ട്രോളി വ്യത്യസ്തനായിരിക്കുകയാണ് അജു.
2016 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു സംവിധാനം ചെയ്തത് എബ്രിഡ് ഷൈനാണ്. നിവിന്‍ പോളി നായകനായ ഈ ചിത്രം മികച്ച വിജയം നേടിയിരുന്നു.
Content Highlights: Action hero biju comedy scene baby and mary abrid shine nivin pauly aju varghese trolled himself