പുഷ്പയുടെ പുതിയ പോസ്റ്റർ പുറത്ത്, ട്രെയിലർ ഡിസംബർ ആറിന്


1 min read
Read later
Print
Share

ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സുകുമാറും അല്ലു അർജുനും ഒന്നിക്കുന്ന ചിത്രമാണ് പുഷ്പ.

Photo: twitter.com|MythriOfficial

ല്ലു അർജുൻ നായകനാവുന്ന പുഷ്പ - ദ റൈസ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ഡിസംബർ ആറിന് എത്തുമെന്ന് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചു.

ആര്യ, ആര്യ2 എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സുകുമാറും അല്ലു അർജുനും ഒന്നിക്കുന്ന ചിത്രമാണ് പുഷ്പ. രണ്ട് ഭാ​ഗങ്ങളായാണ് ചിത്രമിറങ്ങുന്നത്. രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ.

നായകനായ പുഷ്പരാജിനെ അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോയും ദേവി ശ്രീ പ്രസാദ് ഒരുക്കിയ ​ഗാനങ്ങളും നേരത്തേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിറോസ്ലോ ക്യൂബ ബ്രോസെക് ആണ് ഛായാ​ഗ്രഹണം. കേരളത്തിലുൾപ്പെടെ ഡിസംബർ 17-ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlights: Pushpa new poster, Pushpa trailer release, Allu Arjun, Rashmika, Fahadh Faasil

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram