പ്രണയവും ഹാസ്യവും ത്രില്ലറും; വാര്‍ത്തകള്‍ ഇതുവരെ ടീസര്‍


1 min read
Read later
Print
Share

നവാഗതനായ മനോജ് നായര്‍ സംവിധാനം നിര്‍വഹിച്ച 'വാര്‍ത്തകള്‍ ഇതുവരെ' തൊണ്ണൂറുകളിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഒരു കോമഡി ത്രില്ലറാണ്.

സിജു വില്‍സണ്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വാര്‍ത്തകള്‍ ഇതുവരെ'യുടെ ടീസര്‍ പുറത്തിറങ്ങി.

നവാഗതനായ മനോജ് നായര്‍ സംവിധാനം നിര്‍വഹിച്ച 'വാര്‍ത്തകള്‍ ഇതുവരെ' തൊണ്ണൂറുകളിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഒരു കോമഡി ത്രില്ലറാണ്. പുതുമുഖം അഭിരാമി ഭാര്‍ഗവനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

വിനയ് ഫോര്‍ട്ട്, നെടുമുടി വേണു, നന്ദു, മാമുക്കോയ, സൈജു കുറുപ്പ്, അലെന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. എല്‍ദോ ഐസക് ഛായാഗ്രഹണവും ആര്‍ ശ്രീജിത്ത് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റ്, പി.എസ്.ജി. എന്റര്‍ടെയിന്‍മെന്റ്‌സ് എന്നിവയുടെ ബാനറില്‍ ബിജു തോമസ്, ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlights : Vaarthakal Ithuvare Official Teaser Starring Siju Wilson Abhiram Vinay Forrt Manoj Nair Mejjo Jossep

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram