അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്ററെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഗായിക സുജാത. സുജാതയെ പിന്നണിഗാനരംഗത്തേക്ക് കൈപിടിച്ചുകൊണ്ടു വന്നത് അര്‍ജുനന്‍ മാസ്റ്ററാണ്.
'സിനിമയിലെ നായികയ്ക്കുളള ഗാനമാണ് അന്ന് 12 വയസ്സുള്ള എനിക്ക് മാസ്റ്റര്‍ തന്നത്. അന്ന് മാസ്റ്റര്‍ കാണിച്ച ധൈര്യത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പേരു പറഞ്ഞ് വിളിക്കുകയേയില്ല. കാണുമ്പോഴൊക്കെ മക്കളെ എന്നേ വിളിക്കൂ. എനിക്ക് തന്ന അനുഗ്രഹത്തിന് എന്നെന്നും കടപ്പാടുണ്ട്. സുജാത പറയുന്നു.
Share this Article
Related Topics