'ശിരസ്സിനെ തലോടി കവിളത്ത് മൃദുവായി 'മോനേ' എന്ന മന്ത്രണത്തോടെ ഇനി സ്പര്‍ശിക്കാന്‍ ആരുമില്ല'


2 min read
Read later
Print
Share

ഗായകരായ എം ജി ശ്രീകുമാര്‍, ജി വേണുഗോപാല്‍,ഹരീഷ് ശിവരാമകൃഷ്ണന്‍, സിത്താര കൃഷ്ണകുമാര്‍, സംഗീത സംവിധായകരായ ബിജിബാല്‍, ഗോപിസുന്ദര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

-

ന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് പ്രണാമങ്ങളര്‍പ്പിച്ച് സിനിമാപിന്നണിഗാനലോകം. ഗായകരായ എം ജി ശ്രീകുമാര്‍, ജി വേണുഗോപാല്‍,ഹരീഷ് ശിവരാമകൃഷ്ണന്‍, സിത്താര കൃഷ്ണകുമാര്‍, സംഗീത സംവിധായകരായ ബിജിബാല്‍, ഗോപിസുന്ദര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ജി വേണുഗോപാലിന്റെ കുറിപ്പ്

അര്‍ജുനവിഷാദയോഗം:

അങ്ങനെ അര്‍ജുനന്‍ മാസ്റ്ററും ഓര്‍മ്മയായി. തന്റെ തന്നെ നിരവധി വരുന്ന അമൂല്യഗാന ശേഖരങ്ങളെയും, സംഗീതപ്രേമികളെയും ഒറ്റയ്ക്കാക്കി ആ ഗാന ശില്പി അനശ്വരതയില്‍ ലയിച്ചു. ' It is difficult to believe such a being ever walked upon this earth' എന്ന് പറഞ്ഞത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ്, മഹാത്മാ ഗാന്ധിയെക്കുറിച്ച്. കിടമത്സരങ്ങളും, സ്വാര്‍ത്ഥതയും, തനിക്കു താന്‍ പോരിമയും മത്സരിക്കുന്ന സിനിമാലോകത്ത് ഒരു മഹര്‍ഷിവര്യനെപ്പോലെ ജീവിച്ച്, സംഗീതസുഗന്ധം പകര്‍ന്ന്, വിനയാന്വിതനായി, സൗമ്യനായി, നിശ്ശബ്ദനായി വര്‍ത്തിച്ച അര്‍ജുനന്‍ മാസ്റ്ററും അത്തരത്തില്‍ ഒരപൂര്‍വ്വ വ്യക്തിത്വം തന്നെ. There are many great musicians. But there are few amongst them, who are great human beings too. മാസ്റ്ററെ കാണുമ്പോള്‍ അറിയാതെ കുനിഞ്ഞു അനുഗ്രഹം തേടാന്‍ പരതുന്ന എന്റെ ശിരസ്സിനെ തലോടി കവിളത്ത് മൃദുവായി 'മോനേ ' എന്ന മന്ത്രണത്തോടെ ഇനി സ്പര്‍ശിക്കാന്‍ ആരുമില്ല.
പ്രണാമം. ??

ബിജിബാലിന്റെ കുറിപ്പ്

വാത്സല്യമാണ് അദ്ദേഹത്തിന്. അനുഗ്രഹപൂര്‍വമുള്ള ആ തലോടല്‍ ഇപ്പോഴുമുണ്ട് കവിളത്ത്. പഞ്ഞിക്കെട്ട് പോലെ പതുപതുത്ത ഒരാള്‍. അത്ര തന്നെ മൃദു ആയൊരാള്‍. ചമ്പകത്തൈകള്‍ പൂത്ത പോലെ സുന്ദരമായൊരാള്‍. പ്രിയപ്പെട്ട അര്‍ജ്ജുനന്‍ മാസ്റ്റര്‍...

നിത്യഹരിത ഗാനങ്ങളുടെ രാജശില്‍പിയായിരുന്ന എം.കെ അര്‍ജുനന്‍ മാസ്റ്റര്‍(84) ഇന്നു പുലര്‍ച്ചെയാണ് അന്തരിച്ചത്. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ വച്ച് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.

harish sivaramakrishnan

bijibal

Content Highlights : Bijibal Gopi Sunder Hareesh sivaramakrishnan G Venugopal Sithara pay honors to M K Arjunan Master

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram