-
1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങള്‍ക്കു ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ദ കുങ്ഫു മാസ്റ്റര്‍ ഫെബ്രുവരി 24ന് റിലീസ് ചെയ്യും.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുങ്ഫു എന്ന ആയോധന കലയെ അടിസ്ഥാനപ്പെടുത്തി കഥ പറയുന്ന ഒരു ചിത്രമാണ് ഇത്.
പൂമരത്തില്‍ നായികാ വേഷം ചെയ്ത നീത പിള്ളയും പുതുമുഖമായ ജിജി സ്‌കറിയയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. സനൂപ് ഡി, സംഗീത സംവിധായകന്‍ സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഇഷാന്‍ ഛബ്രയാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് കെ ആര്‍ മിഥുന്‍.
Content Highlights : the kungfu master malayalam movie release date