മഹാനടനെ 'വികൃതമായി' അനുകരിക്കുന്ന മിമിക്രി കൊലകാരന്മാര്‍ക്ക് നടുവിരല്‍ നമസ്‌കാരം; ഷമ്മി തിലകന്‍


Sathyan

നശ്വര നടൻ സത്യന്റെ ഓർമദിനത്തിൽ കുറിപ്പുമായി നടൻ ഷമ്മി തിലകൻ. മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ ആ അതുല്യനായ മഹാനടനെ "വികൃതമായി" അനുകരിച്ച്, പുതു തലമുറയുടെ മുമ്പിൽ ഒരു കോമാളിയാക്കിക്കൊണ്ടിരിക്കുന്ന മിമിക്രിക്കാരെ വിമർശിച്ച് കൊണ്ടാണ് ഷമ്മിയുടെ കുറിപ്പ്

ഷമ്മി പങ്കുവച്ച കുറിപ്പ്

ഓർമ്മയായിട്ട് 50 വർഷങ്ങൾ..!
പൊലീസ് യൂണിഫോം ഊരിവച്ച് 41-ാം വയസിൽ അഭിനയിക്കാനെത്തി 20 വർഷത്തോളം മലയാള സിനിമയിൽ ജ്വലിച്ചുനിന്ന സത്യൻ മാസ്റ്റർ..; രോഗബാധിതനാണ് താൻ എന്ന വിവരം ആരെയും അറിയിക്കാതെ ആഴ്ചയിലൊരിക്കൽ ആശുപത്രിയിൽ പോയി രക്തം മാറ്റിവന്നാണ് അഭിനയിച്ചിരുന്നത്.
അഭിനയിച്ചുകൊണ്ടിരിക്കുമ്ബോൾ മരിച്ചുവീഴണമെന്ന് കൊതിച്ച അദ്ദേഹം..;
ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയിൽ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയിൽ എത്തി ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്..!
അ​വ​ത​രി​പ്പി​ച്ച​ ​ഓ​രോ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളിലൂടെയും അദ്ദേഹത്തിന്റെ ഓർമകൾ നിലനിൽക്കുന്നു.​
ആ സിം​ഹാ​സ​നം​ ​ഇ​ന്നും​ ​ ഒ​ഴി​ഞ്ഞു​ തന്നെ കി​ടക്കുന്നു..!
ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതോടൊപ്പം..;
മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ ആ അതുല്യനായ മഹാനടനെ "വികൃതമായി" അനുകരിച്ച്, പുതു തലമുറയുടെ മുമ്പിൽ ഒരു കോമാളിയാക്കിക്കൊണ്ടിരിക്കുന്ന മിമിക്രി കൊലകാരന്മാർക്ക് എൻ്റെ നടുവിരൽ നമസ്കാരം..

Content Highlights: shammi thilakan about actor sathyan on his death anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram