വേറിട്ട ദൃശ്യാനുഭവമായി 'മഡ്ഡി'; ടീസര്‍ 26ന്


1 min read
Read later
Print
Share

സിനിമകളില്‍ അപൂര്‍വമായി മാത്രം കാണുന്ന മഡ് റേസിങ് ആസ്പദമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറായാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

മഡ്ഡിയിൽ നിന്നുള്ള രംഗം

ഇന്ത്യയിലെ ആദ്യ 4×4 മഡ് റേസ് സിനിമയായ മഡ്ഡിയുടെ ടീസര്‍ ഫെബ്രുവരി 26ന് പുറത്തിറങ്ങും. നവാഗതനായ ഡോ.പ്രഗഭലാണ് സിനിമയുടെ സംവിധായകന്‍. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്‌റൂര്‍ ആദ്യമായി ഒരു മലയാള ചിത്രത്തിന് സംഗീതം നല്‍കുന്നു എന്നത് ഈ ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രാക്ഷസന്‍ സിനിമയിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷ് എഡിറ്റിങ്ങും കെ.ജി.രതീഷ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

സിനിമകളില്‍ അപൂര്‍വമായി മാത്രം കാണുന്ന മഡ് റേസിങ് ആസ്പദമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറായാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സാഹസിക ആക്ഷന്‍ ത്രില്ലറാണ് മഡ്ഡി. ഇതുവരെ പുറംലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതി സഹസികവുമായ ലൊക്കേഷനാണ് മറ്റൊരു പ്രത്യേകത. മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകളിലാണ് മഡ്ഡി ദൃശ്യ വിരുന്നൊരുക്കുക.


വിജയ് സേതുപതിയു, ശ്രീ മുരളിയും അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ഈ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

പി.കെ. സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സോരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരീഷ് പേരടി, ഐ.എം. വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Content Highlights: Malayalam Movie Muddy KGF

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram