മലയാളത്തിന്റെ വാനമ്പാടിയെക്കുറിച്ചുള്ള ചില കൗതുകങ്ങൾ


2 min read
Read later
Print
Share

-

മലയാളത്തിന്റെ പ്രിയ വാനമ്പാടിക്ക് പിറന്നാളാശംസകൾ. ഈ പിറന്നാൾ ദിനത്തിൽ ചിത്രയെക്കുറിച്ചുള്ള ചില കൗതുകങ്ങൾ അറിയാം

  • മലയാളത്തിൽ ഏറ്റവും കൂടുതൽ പിന്നണി ഗാനങ്ങൾ പാടിയ ഗായിക കെ.എസ്. ചിത്രയാണ്
  • ബ്രിട്ടീഷ് പാർലെമന്റിൽ കലാപ്രകടനം നടത്തിയ ആദ്യ ഇന്ത്യക്കാരി.
  • 'കുമ്മാട്ടി' എന്ന ചിത്രത്തിൽ ചിത്ര ഒരു ബാലതാരത്തിന് ശബ്ദം നല്കിയിട്ടുണ്ട്.
  • പിന്നണി പാടിയ ആദ്യ വ്യക്തിഗത ചിത്രം 'അട്ടഹാസ'മാണ്.
  • ആദ്യം പുറത്തിറങ്ങിയ ചിത്രം ഞാൻ ഏകനാണ് (1982)
  • ആദ്യ യുഗ്മഗാനം... (പ്രണയവസന്തം, യേശുദാസിനോടാെപ്പം (ഞാൻ ഏകനാണ്)
  • ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ പാടിയത് യേശുദാസിനോടാെപ്പം.
  • എസ്.പി. വെങ്കിേടഷാണ് ചിത്രയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് (200-ലധികം)
  • ഗിരീഷ് പുത്തേഞ്ചരിയാണ് ചിത്രയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ പാട്ടുകെളഴുതിയിരിക്കുന്നത് (300-ലധികം)
  • 1997-ലാണ് ചിത്ര ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. (180-ലധികം)
  • ചിത്രയുടെ ആദ്യ 5 ഗാനങ്ങളുടെയും സംഗീത സംവിധാനം എം.ജി. രാധാകൃഷ്ണനാണ്
  • ഗുരു ഡോ. കെ. ഓമനക്കുട്ടി ദേവാസുരം എന്ന സിനിമയിൽ ചിത്രയ്ക്കുവേണ്ടി ജതിസ്വരം ആലപിച്ചിട്ടുണ്ട്.
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ ചിത്രയുടേതാണ്.
  • സഹോദരി കെ.എസ്. ബീന പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു.
  • ചിത്രയും ബീനയും 'സ്നേഹപൂർവം മീര' എന്ന ചിത്രത്തിൽ ഒരുമിച്ചു പാടിയിട്ടുണ്ട്.
  • ചിത്രയുടെ ഉടമസ്ഥതയിലുള്ള ഓഡിയോ കമ്പനിയാണ് ഓഡിയോ ട്രാക്ക്സ്.
  • സഹോ​ദരൻ മഹേഷ്‌ ഗിറ്റാർ വാദകനാണ്.
  • ഡോ. കെ. ഓമനക്കുട്ടിയാെടാപ്പം അയിത്തം (1988) എന്ന ചിത്രത്തിൽ പിന്നണി പാടിയിട്ടുണ്ട്.
  • ആദ്യ സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണേനാെടാപ്പം കുലം, അനന്തഭ്രദം എന്നീ ചിത്രങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്.
  • മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഒറിയ, ഹിന്ദി, തുളു, ഉറുദു, ബംഗാളി, ബഡഗ, പഞ്ചാബി, അസമീസ്, ആംഗേലയ ഭാഷകളിൽ പാടിയിട്ടുണ്ട്.
  • 35 തവണ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം.
  • 'പൂവേ പൂചൂടവാ' എന്ന തമിഴ് ചിത്രത്തിലെ ചിന്നക്കുയിൽ പാടും... എന്ന ഗാനത്തെ തുടർന്ന് ചിന്നക്കുയിൽ എന്ന പേരിലറിയപ്പടുന്നു.
  • അശരണർക്കുേവണ്ടി 'സ്നേഹനന്ദന' എന്ന േപരിൽ സഹായവിതരണം നൽകിവരുന്നു.
Content Highlights :Unknown facts about KS Chithra Singer

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram