തമിഴ് സിനിമ രാഷ്ട്രീയപ്രചാരണത്തിനുള്ള ഉപാധിയെന്ന് വെട്രിമാരന്‍


1 min read
Read later
Print
Share

സാധാരണക്കാരുടെ ഭാഷയും സംസ്‌കാരവുമാണ് ഭൂരിപക്ഷം തമിഴ ്സിനിമകളും പങ്കുവയ്ക്കുന്നത്

രാഷ്ട്രീയ ആശയ പ്രചാരണത്തിനുള്ള ഉപാധിയായാണ് സിനിമയെ തമിഴ് ചലച്ചിത്രലോകം കാണുന്നതെന്ന് സംവിധായകന്‍ വെട്രിമാരന്‍. പൊതുജനങ്ങളിലേക്കെത്താനുള്ള ഏറ്റവും ശക്തമായ മാധ്യമം സിനിമയാണെന്ന് തിരിച്ചറിവുള്ളതുകൊണ്ടാണ് ഇതെന്നും ചലച്ചിത്ര മേളയോട് അനുബന്ധിച്ചുള്ള ഇന്‍ കോണ്‍സര്‍വേഷനില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.

സാധാരണക്കാരുടെ ഭാഷയും സംസ്‌കാരവുമാണ് ഭൂരിപക്ഷം തമിഴ് സിനിമകളും പങ്കുവയ്ക്കുന്നത്. അത് ഉപയോഗപ്പെടുത്തിയാണ് താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വീരോചിതമായി പ്രശ്നങ്ങള്‍ പരിഹരിക്കുന്ന നായകനെയാണ് തമിഴ് സിനിമാ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത്. തങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ക്ക് സിനിമയിലെ നായകന്‍ പരിഹാരം കാണുന്നതുവഴിയുള്ള ആത്മസംതൃപ്തിയാണ് ഇതുവഴി പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. ഇതാണ് തമിഴ് ബ്ലോക്ക്ബസ്റ്റര്‍ സിനിമകളുടെ സൂത്രവാക്യമെന്നും വെട്രിമാരന്‍ പറഞ്ഞു. അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ (ഫെസ്റ്റിവല്‍) എച്ച്. ഷാജി പങ്കെടുത്തു.

Content Highlights: Vetrimaran director, IFFK 2018,Vada chennai, In conversation, vetrimaran about tamil movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram