അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടും ആവേശം ഒട്ടും ചോരാതെ പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കുന്നു. രാവിലെ ചെറിയതോതില്‍ തിരക്കു കുറഞ്ഞിട്ടും ഇന്ന് ഉച്ചക്ക് മൂന്നുമണിയുടെ പ്രദര്‍ശനത്തിന് വന്‍ ക്യുവാണ് രൂപപ്പെട്ടത്.
ജയരാജ് സംവിധാനം ചെയ്ത വെള്ളപ്പൊക്കത്തില്‍, ബിലാത്തികുഴല്‍, ഇറാനിയന്‍ ചിത്രം ഡ്രസ്സേജ് എന്നീ ചിത്രങ്ങള്‍ ആണ് കൈരളിയില്‍ ഉച്ചക്ക് പ്രദര്‍ശിപ്പിച്ചത്. അതില്‍ ഡ്രസ്സേജ് കാണാന്‍ നിരവധി പ്രതിനിധികളാണ് എത്തിയത്. ശ്രീയില്‍ ആയിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. അണ്‍റിസര്‍വ്ഡ് ക്യൂവില്‍ കാത്തു നിന്നവരില്‍ മുക്കാല്‍ പേര്‍ക്കും പ്രദര്‍ശനത്തിന് കയറാന്‍ ആയില്ല. മേളയില്‍ എത്തിയ പ്രധിനിധികള്‍ക്കു ഡിവൈഎഫ്‌ഐ ഭക്ഷണപ്പൊതി വിതരണം ചെയ്തു.
ഇറാനിയന്‍ സംവിധായകനും ജൂറി ചെയര്‍മാനുമായ മജീദ് മജീദിയുടെ മുഹമ്മദ് ദി മെസന്‍ഞ്ചര്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ ഒരു കൂട്ടം പ്രതിനിധികള്‍ കൈരളി തിയേറ്ററിനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം നിശാഗന്ധിയില്‍ നടത്തേണ്ടിയിരുന്ന പ്രദര്‍ശനം റദ്ദാക്കിയിരുന്നു.
Content Highlights: IFFK 2018, Harthal and IFFK, jayaraj, bilathikuzhal, majid majeedi, iranian movie dressage