'ഉറങ്ങാത്തത്തിന്റെ വിഷമം അനുഭവിച്ച് അറിഞ്ഞാണ് തിരക്കഥ ഒരുക്കിയത്'


സ്വന്തം ലേഖിക

1 min read
Read later
Print
Share

ഒരുമിച്ചു ജീവിക്കുന്ന ഒരു യുവാവിന്റെയും യുവതിയുടെയും ഉറക്കമിളക്കല്‍ പരീക്ഷണമാണ് ചിത്രത്തിന്റെ പ്രമേയം.

ഒരു കൂട്ടം യുവാക്കളുടെ പ്രയത്‌നമാണ് സ്ലീപ്ലെസ്സ്ലി യുവേര്‍സ് എന്ന ഹ്രസ്വ ചിത്രം. ഗൗതം സൂര്യ, സുധീപ് ഇളമോന്‍ എന്നിവര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഗൗതം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആറ് ദിവസം കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എന്ന് ഗൗതം പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു ഗൗതം. പ്രദര്‍ശനത്തിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും എത്തിയിരുന്നു.

ഒരുമിച്ചു ജീവിക്കുന്ന ഒരു യുവാവിന്റെയും യുവതിയുടെയും ഉറക്കമിളക്കല്‍ പരീക്ഷണമാണ് ചിത്രത്തിന്റെ പ്രമേയം. ഉറങ്ങാത്ത അവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന അധികം പഠനങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഉറങ്ങാതെ ഇരുന്നാണ് ഈ അവസ്ഥയെ കുറിച്ച് മനസിലാക്കിയതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു.

സുദേവ് നായരും ദേവകിയുമാണ് ചിത്രത്തില്‍ കേന്ദ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥ വായിച്ചു ഇഷ്ടപെട്ട സുദേവ് ചെറിയ പ്രതിഫലം മാത്രമാണ് ചിത്രത്തിന് വേണ്ടി വാങ്ങിയത്.

നവാഗതരുടെ ചിത്രമായിരിന്നിട്ട് കൂടി മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സിനിമ കാണാന്‍ വലിയ തിരക്കാണ് തിയേറ്ററിന് മുമ്പില്‍ അനുഭവപ്പെട്ടത്

Content Highlights : 23rd IFFK 2018 Sleeplessly Yours Movie sudev Nair Devaki Goutham surya sudeep elamon

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram