തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദികളിലൊന്നായ നിശാഗന്ധിയില്‍ സംഘര്‍ഷം. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. സംഘര്‍ഷത്തിനെത്തുടര്‍ന്ന് ഡെലിഗേറ്റുകളിലൊരാള്‍ പോലീസ് പിടിയിലായി.
ജൂറി ചെയര്‍മാന്‍ കൂടിയായ ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ 'മുഹമ്മദ് ദി മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രം നിശാഗന്ധിയില്‍ രാത്രി 10.30ന് പ്രദര്‍ശിപ്പിക്കേണ്ടതായിരുന്നു. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം റദ്ദാക്കിയിരുന്നു. പ്രദര്‍ശനം റദ്ദാക്കിയതിന് ശേഷവും തീയേറ്ററില്‍ തുടര്‍ന്ന ഡെലിഗേറ്റുകളെ നിര്‍ബന്ധപൂര്‍വം ഇറക്കി വിടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസും ഡെലിഗേറ്റുകളും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
Content Highlights : 23rd iffk 2018 latest news updates conflict between delegates and police, 23rd iffk 2018 delegate arrest at iffk 2018