എന്തിനും ഏതിനും കൂടെയുണ്ട്; പ്രണവിനെ ചേര്‍ത്ത് പിടിച്ച് സ്റ്റൈല്‍മന്നന്‍


1 min read
Read later
Print
Share

ജന്മനാ രണ്ടു കൈകളുമില്ലാത്ത ആലത്തൂര്‍ സ്വദേശി പ്രണവ് രജനിയുടെ ക്ഷണപ്രകാരമാണു അദ്ദേഹത്തെ കാണാനെത്തിയത്.

ചെന്നൈ: പിറന്നാള്‍ദിനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ചിത്രകാരന്‍ പ്രണവ് തമിഴിലെ സൂപ്പര്‍താരം രജനീകാന്തിനെ സന്ദര്‍ശിച്ചു.

ജന്മനാ രണ്ടു കൈകളുമില്ലാത്ത ആലത്തൂര്‍ സ്വദേശി പ്രണവ് രജനിയുടെ ക്ഷണപ്രകാരമാണു അദ്ദേഹത്തെ കാണാനെത്തിയത്. ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള രജനിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. താന്‍ വരച്ച രജനിയുടെ ചിത്രം കൈമാറിയ പ്രണവ് കാലുകൊണ്ട് സെല്‍ഫിയെടുത്തതിന് ശേഷമാണ് മടങ്ങിയത്.

പ്രണവിനെ പൊന്നാട അണിയിച്ചാണ് രജനി സ്വീകരിച്ചത്. രജനിയുടെ കടുത്ത ആരാധകനായ പ്രണവിന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു താരത്തെ നേരില്‍ കാണുകയെന്നത്. മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം പ്രണവിന്റെ വാര്‍ത്ത തമിഴ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് രജനി പ്രണവിനെ വീട്ടിലേക്ക് ക്ഷണിക്കുന്നത്.

അരമണിക്കൂര്‍ നീണ്ട കൂടികാഴ്ചയ്ക്ക് ശേഷം ഒപ്പം എന്തു സഹായത്തിനും കൂടെയുണ്ടെന്ന ഉറപ്പും അനുഗ്രഹവും നല്‍കിയാണ് സ്റ്റെല്‍മന്നന്‍ പ്രണവിനെ യാത്രയാക്കിയത്.

അമ്മ സ്വര്‍ണ കുമാരി, പിതാവ് ബാലസുബ്രഹ്മണ്യം, സഹോദരന്‍ പ്രവീണ്‍ തുടങ്ങിയവര്‍ പ്രണവിനൊപ്പമുണ്ടായിരുന്നു. ചിറ്റൂര്‍ ഗവ.കോളജില്‍ നിന്നു ബികോം ബിരുദം നേടിയ പ്രണവ് പിഎസ്സി പരിശീലനത്തിലാണ്.

Content Highlights: pranav differently abled artist meets Rajanikanth at his residence

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram