നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനുവേണ്ടി ശബ്ദമുയര്‍ത്തി വരുന്നവരുടെ എണ്ണം കൂടുന്നു. നടി തെസ്‌നി ഖാനാണ് ദിലീപ് കുറ്റക്കാരനാവരുതേ എന്ന പ്രാര്‍ഥനയുമായി പുതിയതായി രംഗത്തു വന്നവരില്‍ ഒരാള്‍.
'എന്റെ സഹപ്രവര്‍ത്തകനും എന്റെ സുഹൃത്തും ആയ ദീലീപിനെ, എനിക്ക് ഒരുപാട് വര്‍ഷങ്ങളായി അറിയാം സത്യം തെളിയുന്നത്തിന് മുന്‍പ് ദയവായി ഒരാളെ ക്രൂശിക്കാതിരിക്കുക, സത്യം പുറത്തു വരുന്നത് വരെ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്, അദ്ദേഹം കുറ്റകാരന്‍ ആകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം-തെസ്‌നി ഖാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.