മിഥുനത്തിലെ ജനാര്‍ദനനെപ്പോലെയാണ് ദിലീപ്: സജീവന്‍ അന്തിക്കാട്


3 min read
Read later
Print
Share

കുറ്റകൃത്യത്തിനുള്ള പ്രേരണയായി പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ ഈ വാദം ദുര്‍ബലമാണ്. ദിലീപ് ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രേരണ വേറെ എന്തോ ആണ്.

ടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരായ തെളിവുകള്‍ ദുര്‍ബലപ്പെടുകയാണോ എന്ന ആശങ്കയുമായി സംവിധായകന്‍ സജീവന്‍ അന്തിക്കാട്.

മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം തകര്‍ക്കാന്‍ കാരണക്കാരിയായ പ്രവര്‍ത്തിച്ചത് നടിയാണെന്ന് അറിഞ്ഞപ്പോഴുണ്ടായ വൈരാഗ്യമാണ് കുറ്റകൃത്യത്തിനുള്ള പ്രേരണയെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ പോലീസ് ഭാഷ്യം ശരിയാവണമെങ്കില്‍ വിവാഹബന്ധം തകര്‍ത്തതില്‍ ദിലീപിന് വേദന തോന്നണം. എന്നാല്‍, ദിലീപ് നഷ്ടപ്പെട്ട ഭാര്യയെ ഓര്‍ത്ത് നിരാശാഭരിതനായി ജീവിക്കുന്നത് ആരും കണ്ടിട്ടില്ല. കാവ്യയെ വിവാഹന കഴിക്കാനായി ദിലീപ് കണ്ടെത്തിയ മാര്‍ഗമാണ് വിവാഹമോചനമെന്നുവരെ ആളുകള്‍ വിശ്വസിക്കുന്നുണ്ട്. കല്ല്യാണച്ചിലവില്‍ നിന്നൊഴിവാനായി പെങ്ങളുടെ പ്രേമബന്ധത്തെ എതിര്‍ക്കുന്ന ആങ്ങളയുണ്ട് പ്രിയദര്‍ശന്‍ സിനിമയായ മിഥുനത്തില്‍. അവസാനം കാമുകന്‍ പെങ്ങളെ തട്ടിക്കൊണ്ടുപോകുന്നതറിഞ്ഞ് ആങ്ങളയുടെ ഒരു ചിരിയുണ്ട്. ആ ചിരിയാണ് മഞ്ജു പോയപ്പോള്‍ ദിലീപിന് ഉണ്ടായത്. ഈ വിവാഹമോചനത്തില്‍ എന്തെങ്കിലും വൈരാഗ്യമുണ്ടാകേണ്ടത് മഞ്ജുവിനല്ലെ. കുറ്റകൃത്യത്തിനുള്ള പ്രേരണയായി പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ ഈ വാദം ദുര്‍ബലമാണ്. ദിലീപ് ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രേരണ വേറെ എന്തോ ആണ്. അത് കണ്ടെത്തേണ്ടതുണ്ട്-സജീവന്‍ അന്തിക്കാട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മധു, ജഗതി, കലാഭവന്‍ മണി, സലിംകുമാര്‍ എന്നിവർ അഭിനയിച്ച പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സജീവന്‍ അന്തിക്കാട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

ദിലീപിനെതിരെ 'ഉള്ള' തെളിവുകള്‍ ദുര്‍ബലപ്പെടുന്നുവോ?
ജാമ്യാപേക്ഷ തള്ളിയ വിധിയില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ക്രൂര കൃത്യത്തിന് ക്വട്ടേഷന്‍ കൊടുക്കാനുള്ള ദിലീപിന്റെ മോട്ടീവ് വ്യക്തമാക്കിയിരുന്നു.
കോടതിവിധിയുടെ പാരഗ്രാഫ് 3 ലാണ് ഇക്കാര്യം ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു.

The petitioner herein is a prominent Malayalam cine artist, having acted in several films in the main role. The victim is an unmarried, well known cine actress,who has several films to her credit. The petitioner herein had married a leading actress and a child was born in the matrimonial relationship. Subsequently, matrimonial disputes arose in their family, ultimately leading to a judicial separation. The petitioner herein suspected that, the victim herein,who was a close friend of his erstwhile wife, was instrumental in the disruption of his matrimonial life. To wreak allegedly conspired with vengeance, he the first accused, to abduct the victim and to take her nude photographs, on an offer that, the first accused would be paid Rupees One and Half Crores.

മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹബന്ധം തകര്‍ക്കാന്‍ കാരണക്കാരിയായി പ്രവര്‍ത്തിച്ചത് നടിയാണെന്നറിഞ്ഞപോള്‍ ഉണ്ടായ വൈരാഗ്യം . അതാണ് കുറ്റകൃത്യത്തിനുള്ള പ്രേരണ. ഈ പോലീസ് ഭാഷ്യം ശരിയാകണമെങ്കില്‍ വിവാഹ ബന്ധം തകര്‍ന്നതില്‍ ദിലീപിനു അതിഗംഭീര വേദന തോന്നണം. എന്നാല്‍ നഷ്ടപ്പെട്ട ഭാര്യയെ ഓര്‍ത്ത് നിരാശഭരിതനായി അയാള്‍ ജീവിതം തള്ളിനീക്കുന്നതായി പൊതു സമൂഹം കണ്ടീട്ടില്ല. മറിച്ച് വീണത് വിദ്യയാക്കുന്ന ദിലീപിനെയാണ് നാം കണ്ടത്. കാവ്യ എന്ന മറ്റൊരു നടിയെ ദിലീപ് അധികം വൈകാതെ തന്നെ വിവാഹം കഴിച്ചു. കാവ്യയെ വിവാഹം കഴിക്കാനായി ദിലീപ് കണ്ടെത്തിയ മാര്‍ഗ്ഗമാണ് വിവാഹമോചനമെന്നു വരെ ആളുകള്‍ വിശ്വസിക്കുന്നുണ്ട്.(ഈ ധാരണ പൊതു സമൂഹത്തില്‍ പ്രചരിച്ചതോടെയാണ് ആദ്യമായി ജനപ്രിയ നായകന്റെ ജനപ്രിയത ഇടിഞ്ഞത്.) കല്യാണച്ചിലവില്‍ നിന്നൊഴിവാകാന്‍ വേണ്ടി പെങ്ങളുടെ പ്രേമബന്ധത്തെ എതിര്‍ക്കുന്ന ഒരു ആങ്ങിളയുണ്ട്; മിഥുനം എന്ന പ്രിയദര്‍ശന്‍ സിനിമയില്‍. അവസാനം ഒരു പായയില്‍ പൊതിഞ്ഞ് കാമുകന്‍ പെങ്ങളെ തട്ടികൊണ്ടു പോകുന്നതറിഞ്ഞ ആങ്ങിളയുടെ ഒരു ചിരിയുണ്ട്. ആ ചിരിയാണ് മഞ്ജു പോയപ്പോള്‍ ദിലീപിനുണ്ടായത്. പോരെങ്കില്‍ ബോണസ്സായി മോളെയും കൂടെ കിട്ടി. ഈ വിവാഹമോചനത്തില്‍ എന്തെങ്കിലും വൈരാഗ്യമുണ്ടാകേണ്ടത് മഞ്ജുവിനല്ലേ? മാത്രമല്ല ഇപ്പോള്‍ പോലീസ് കേസന്വേഷിച്ചന്വേഷിച്ച് ദിലീപിന്റെ മറ്റൊരു കല്യാണം വരെ കണ്ടെത്തിയിരിക്കുകയാണ്. 'വാസാംസി ജീര്‍ണ്ണാനി യഥാ വിഹായ ' എന്ന ഗീതാ വചനം പോലെ മുഷിഞ്ഞതു മാറ്റി പുതിയ ദേഹം തേടുന്ന ആത്മാവാണ് ദിലീപെങ്കില്‍ ടിയാന് ഭാര്യ പോകുന്നതില്‍ എന്താണ് വൈരാഗ്യം. ആയതിനാല്‍ കുറ്റകൃത്യത്തിനുള്ള പ്രേരണയായി പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ ഈ വാദം ദുര്‍ബലമാണ്. ദിലീപ് ക്വട്ടേഷന്‍ കൊടുത്തീട്ടുണ്ടെങ്കില്‍(?) motive വേറെ എന്തോ ആണ്. അത് കണ്ടെത്തേണ്ടതുണ്ട്. അല്‍പ്പം കൂടി ബലമുള്ള ഒരു ഊഹാപോഹമായിരുന്നു നടിയുമായുള്ള ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധം. എന്നാല്‍ ഇരയായ പെണ്‍കുട്ടി അതു 'രേഖാമൂലം' നിഷേധിച്ചു .'ഇന്നിന്ന കാരണങ്ങള്‍ മൂലം ദിലീപിന് എന്നോട് വൈരാഗ്യമുണ്ട് ' എന്ന് ഇര ഇനിയും തുറന്നു പറയാത്ത വിചിത്രമായ ഈ ഗൂഢാലോചന കേസ്സ് കോടതിയില്‍ നില്‍ക്കണമെങ്കില്‍ സാക്ഷാല്‍ ഡിങ്കന്‍ തന്നെ വിചാരിക്കണം. മാഷാ ഡിങ്കാ......

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram