കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു.
പോലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നവരില്‍ പ്രധാനി സംവിധായകന്‍ നാദിര്‍ഷയാണ്. ഒരു വിദേശ പര്യടനത്തിനിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും ഇതിന്റെ തുടര്‍ച്ചയായാണ് നടിക്കെതിരെ ആക്രമണം നടന്നത് എന്നുമുള്ള സൂചനയെ തുടര്‍ന്നാണ് ദിലീപിന്റെ അടുത്ത സുഹൃത്തുകൂടിയായ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത്.
ഈ കേസുമായി നേരത്തെ നാദിര്‍ഷയെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ദിലീപിനൊപ്പം അന്ന് പതിമൂന്ന് മണിക്കൂറാണ് ചോദ്യം ചെയ്തത്. ഇതില്‍ നിന്ന് വിലപ്പെട്ട ചില തുമ്പുകള്‍ പോലീസിന് ലഭിച്ചുവെന്നും ഇതിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണ് ദിലീപിന്റെ അറസ്റ്റില്‍ കലാശിച്ചതെന്നും സൂചനയുണ്ട്. ഇതിനിടെ സംഭവത്തില്‍ നേരിട്ട് പങ്കാളിയല്ലെന്ന് കരുതുന്ന നാദിര്‍ഷയെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനുശേഷമാണ് വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് നടപടികള്‍ ആരംഭിച്ചത്.
ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ലാലിനെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ജയിലില്‍ വച്ച് സുനിക്കുവേണ്ടി ദിലീപിന് കത്തെഴുതിയത് വിപിന്‍ലാലാണ്. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയാണ് വിപിന്‍ലാല്‍.