സുഹൃത്തുക്കളെ തിരിച്ചയച്ചു; ദിലീപിനെ സന്ദര്‍ശിക്കാനുള്ള അനുമതി ബന്ധുക്കള്‍ക്ക് മാത്രം


1 min read
Read later
Print
Share

ഈ സുഹൃത്തുക്കള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ബന്ധുക്കള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ജയില്‍ അധികൃതരാണ് ഇതു സംബന്ധിച്ച നിബന്ധന വച്ചത്.

ചൊവ്വാഴ്ച ദിലീപിനെ കാണാനെത്തിയ രണ്ട് സുഹൃത്തുക്കള്‍ക്ക് ജയില്‍ അധികൃതര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചു. ഈ സുഹൃത്തുക്കള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

ആലുവയില്‍ വച്ച് തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്ത ദിലീപിനെ രാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആലുവ സബ് ജയിലില്‍ പ്രവേശിപ്പിച്ചത്.

ഇതിനുശേഷം താരങ്ങളുടെയും നിര്‍മാതാക്കളുടെയും തിയേറ്റര്‍ ഉടമകളുടെയും സംഘടനകളില്‍ നിന്ന് ദിലീപിനെ പുറത്താക്കുകയും താരങ്ങള്‍ ഒന്നടങ്കം തള്ളിപ്പറയുകയും ചെയ്തു. ഇതിനുശേഷമാണ് രണ്ട് സുഹൃത്തുക്കള്‍ ജയിലില്‍ കാണാനെത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram