ദിലീപിനെ ഇനി അമ്മായിഅമ്മയും പുറത്താക്കും: പരിഹാസവുമായി അഡ്വ. ജയശങ്കര്‍


1 min read
Read later
Print
Share

കാവ്യ ഗോപാലകൃഷ്ണനെ ഉപേക്ഷിക്കും എന്നാണ് അമ്മയുടെ പ്രതീക്ഷ. അല്ലാത്ത പക്ഷം അവളെയും പുറത്താക്കാന്‍ മടിയില്ല എന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

ടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിനെ പുറത്താക്കിയ താരസംഘടനയായ അമ്മയെ രൂക്ഷമായി പരിഹസിച്ച് അഡ്വ. ജയശങ്കര്‍. ദിലീപ് എന്ന് വിളിപ്പേരുളള ഗോപാലകൃഷ്ണന്‍ ആളു ഫ്രോഡാണെന്ന കാര്യം മലയാള സിനിമാ രംഗത്ത് ആര്‍ക്കും അറിയില്ലായിരുന്നു. അമ്മ മാത്രമല്ല വല്യമ്മ, കുഞ്ഞമ്മ, അമ്മൂമ്മ എന്നീ സംഘടനകളും ദിലീപിനെ പുറത്താക്കിയിട്ടുണ്ട്. അമ്മായിയമ്മയും വൈകാതെ പുറത്താക്കും.

പീഡിതയായ സഹോദരിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്, കാവ്യ ഗോപാലകൃഷ്ണനെ ഉപേക്ഷിക്കും എന്നാണ് അമ്മയുടെ പ്രതീക്ഷ. അല്ലാത്ത പക്ഷം അവളെയും പുറത്താക്കാന്‍ മടിയില്ല എന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

പോസ്റ്റ് വായിക്കാം

മാന്യമഹാജനങ്ങളേ,
നിങ്ങള്‍ ഞങ്ങളെ തെറ്റിദ്ധരിക്കരുത്. അമ്മ സംഘടന, ആദ്യം മുതലേ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. എക്കാലവും ഞങ്ങള്‍ ആ സഹോദരിക്കൊപ്പം ആയിരിക്കും.

ദീലീപ് എന്ന് വിളിപ്പേരുളള ഗോപാലകൃഷ്ണന്‍ ആളു ഫ്രോഡാണെന്ന കാര്യം മലയാള സിനിമാ രംഗത്ത് ആര്‍ക്കും അറിയില്ലായിരുന്നു. പത്രത്തില്‍ വായിച്ചപ്പോഴാണ് ഞങ്ങളൊക്കെ വിവരം അറിഞ്ഞത്. ഉടന്‍ അമ്മേടെ അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ കൂടി ദിലീപിനെ ട്രഷറര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കി; അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

അമ്മ മാത്രമല്ല വല്യമ്മ, കുഞ്ഞമ്മ, അമ്മൂമ്മ എന്നീ സംഘടനകളും ദിലീപിനെ പുറത്താക്കിയിട്ടുണ്ട്. അമ്മായിയമ്മയും വൈകാതെ പുറത്താക്കും.

പീഡിതയായ സഹോദരിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്, കാവ്യ ഗോപാലകൃഷ്ണനെ ഉപേക്ഷിക്കും എന്നാണ് അമ്മയുടെ പ്രതീക്ഷ. അല്ലാത്ത പക്ഷം അവളെയും പുറത്താക്കാന്‍ മടിയില്ല.

ഇന്നച്ചനും മൂകേഷും ഗണേശ കുമാരനും കഴിഞ്ഞ ദിവസം പറഞ്ഞത് സംഘടനയുടെ അഭിപ്രായമല്ല. അവര്‍ ആ അഭിപ്രായം തിരുത്തുകയും ചെയ്തു.

ദേ പുട്ട് അടിച്ചു തകര്‍ത്ത ഡിഫി സഖാക്കള്‍ക്കും ലക്ഷ്യയ്ക്കു നേരെ ലക്ഷ്യം വെച്ച യുവമൂര്‍ച്ചക്കാര്‍ക്കും അമ്മയുടെ അഭിവാദനങ്ങള്‍. ആളു തെറ്റി ഞങ്ങളെ എറിയരുതെന്ന് അപേക്ഷ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram