തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്തുണ. താനറിയുന്ന ദിലീപ് ദുഷ്ടനോ അധോലോക നായകനോ അല്ലെന്ന് അടൂര്‍ പറഞ്ഞു. ദിലീപ് കുറ്റക്കാരനോ നിരപരാധിയോ എന്ന് വിധി പ്രസ്താവിക്കാന്‍ ഞാന്‍ ആളല്ല. അത് കോടതിയാണ് ചെയ്യേണ്ടത്. ഇപ്പോള്‍ ദിലീപിനെ ശിക്ഷിക്കുന്നത് മാധ്യമങ്ങളാണ്. സത്യം തെളിയുംവരെ മാധ്യമങ്ങള്‍ ക്ഷമ കാണിക്കണം-അടൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അടൂര്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപും ഭാര്യ കാവ്യാ മാധവനുമായിരുന്നു പ്രധാന താരങ്ങള്‍.
Share this Article
Related Topics