കളമശ്ശേരി സ്വദേശി ശിരീഷ് ബാബു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അജുവിനെ വിളിച്ചുവരുത്തിയത്. താന്‍ അറിയാതെയാണ് നടിയുടെ പേര് പരാമര്‍ശിച്ചതെന്നും അതിന് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പോലീസിനെ അറിയിച്ചുവെന്നും അജു പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ പോസ്റ്റിടാന്‍ ഉപയോഗിച്ച ഫോണ്‍ പോലീസില്‍ ഹാജരാക്കിയെന്നും അജു പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ അജുവിനെ അറസ്റ്റ് ചെയ്യണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് കോടതിയാണെന്ന് സി.ഐ. പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യംചെയ്തതിനുശേഷം ദിലീപിനെ ന്യായീകരിച്ച് ഇട്ട പോസ്റ്റിലാണ് അജു ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചത്. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്ന് പിന്നീട് പേര് പോസ്റ്റില്‍ നിന്ന് മാറ്റുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.