കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ശക്തമായ നടപടിയെടുക്കുമെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. പിണറായി വിജയന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയാണ് വിഷയത്തില്‍ സ്വീകരിച്ചതെന്നും അത് അഭിന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ എംഎല്‍എമാരും എംപിയും ദിലീപിനെ രക്ഷിക്കാന്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തിയതായി പലരും ആരോപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെ ആരും സ്വാധീനിച്ചിട്ടില്ലെന്ന് വ്യക്തമായിരിക്കുകയാണ്. അന്വേഷണം ശരിയായ ദിശയിലായിരുന്നു. പിണറായിയുടെ പോലീസിനെ അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും നീതി നല്‍കുന്ന നല്ല സര്‍ക്കാരാണിതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ദിലീപിനെതിരെ അമ്മയില്‍നിന്നും ശക്തമായ നടപടിയുണ്ടാകും. അമ്മ എന്നും സത്യസന്ധമായ നിലപാടാണ് എടുത്തിട്ടുള്ളത്. കുറ്റവാളി ആരെന്ന കാര്യത്തില്‍ വ്യക്തത വരാത്തതിനാലാണ് മുന്‍പ് അമ്മ നിലപാട് സ്വീകരിക്കാതിരുന്നത്. ദിലീപിനെതിരെ പോലീസ് നടപടിയുണ്ടായ നിലയ്ക്ക് ദിലീപിനെതിരെ അമ്മയുടെ നടപടി ഉണ്ടാകും. തന്റെ നിലപാട് മമ്മൂട്ടിയടക്കമുള്ള നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വ്യക്തിയുടെ പക്ഷത്തല്ല, സംഘടനയുടെ പക്ഷത്താണ് താന്‍ നില്‍ക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.