'ഒരു അഡാര്‍ ലവി'നു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയുടെ ട്രെയ്‌ലര്‍ പുറത്ത്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ അരുണ്‍ ആദ്യമായി നായകനാകുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക.
സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരണ്‍ ലാല്‍ എം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. എം കെ നാസര്‍ ആണ് ധമാക്ക നിര്‍മ്മിക്കുന്നത്. മുകേഷ്, ഉര്‍വശി, നൂറിന്‍ ഷെരീഫ്, ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights : dhamakka movie trailer omar lulu arunkumar nikki galrani