അരുണ്‍കുമാറിനെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. അരുണിന്റെ നായികയായി നിക്കി ഗല്‍റാണിയാണ് വേഷമിടുന്നത്. ചിത്രത്തിലെ 'കാറ്റുമുണ്ടെട്യേ' എന്ന ഗാനം തരംഗമാകുന്നു.
കടലോരത്തെ മനോഹരമായ ദൃശ്യങ്ങളും വിധു പ്രതാപിന്റെ മധുരമായ ആലാപനവും കൊണ്ട് ശ്രദ്ധ നേടുകയാണ് ഈ ഗാനം. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകരുന്നത്.
എം കെ നാസര്‍ ആണ് ധമാക്ക നിര്‍മ്മിക്കുന്നത്. ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights : dhamakka movie song omar lulu arunkumar nikki galrani vidhu prathap