ഇതാ 'ധമാക്ക'യിലെ നായകന്‍, ഒമര്‍ ലുലു പറയുന്നു


2 min read
Read later
Print
Share

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ 'നിലാപ്പൈതലേ' എന്നു വിളിച്ചോമനിക്കുന്ന അരുണ്‍ ആണ് ധമാക്കയില്‍ നായകനാകുന്നത് എന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ് സംവിധായകന്‍.

രു അഡാര്‍ ലവിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തു വന്നെങ്കിലും നായകനാരെന്ന വിവരം പുറത്തു വിട്ടിരുന്നില്ല. ഇപ്പോഴിതാ സസ്പെന്‍സ് പൊളിച്ച് ഒമര്‍ ലുലു തന്നെ നായകനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ 'നിലാപ്പൈതലേ' എന്നു വിളിച്ചോമനിക്കുന്ന അരുണ്‍ ആണ് ധമാക്കയില്‍ നായകനാകുന്നത് എന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ് സംവിധായകന്‍. ടോണി ഐസക്ക് എന്നായിരുന്നു ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ അരുണിന്റെ കഥാപാത്രത്തിന്റെ പേര്

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ധമാക്കയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയത് മുതല്‍ പലരും ചോദിക്കുന്ന ചോദ്യമാണ് ആരാണ് പടത്തിലെ നായകന്‍ എന്നത്. 20 വര്‍ഷം മുന്‍പ് ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച് ,ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിച്ച 'അരുണ്‍' ആണ് ധമാക്കയിലെ നായകന്‍. പ്രൊജക്റ്റ് തുടങ്ങിയത് ചങ്ക്‌സ് ടീമിനെ cast ചെയ്തായിരുന്നെങ്കിലും പല കാരണങ്ങളും ,സാഹചര്യങ്ങളും കൊണ്ട് അത് നടക്കാതെ പോയി. ഒരു കളര്‍ഫുള്‍ കോമഡി എന്റെര്‍റ്റൈനെര്‍ ഒരുക്കുന്നതിനുള്ള അത്യാവശ്യം വലിയ ബഡ്ജറ്റ് ചിത്രത്തിന് ആവശ്യമായതുകൊണ്ട്, അത്രത്തോളം മൂല്യമുള്ള ഒരു താരമല്ല അരുണ്‍ എന്ന കാരണം കൊണ്ട് മുന്‍പ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസര്‍ പിന്നീട് പിന്മാറുകയുണ്ടായി .ഇതിനു ശേഷം MK നാസര്‍ എന്ന പ്രൊഡ്യൂസര്‍ അരുണിനെ നായകനായി ധമാക്ക ചെയ്യാന്‍ സധൈര്യം മുന്നോട്ട് വന്നു ,അദ്ദേഹത്തിന് ഒരു വലിയ നന്ദി.

അരുണിന്റെ ഇത്രവര്‍ഷത്തെ അഭിനയ ജീവിതത്തില്‍ കൊച്ചുവേഷങ്ങള്‍ കുറച്ചൊക്കെ ചെയ്‌തെങ്കിലും, ഈ കാലയളവില്‍ ഒരിക്കല്‍ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല. അഡാറ് ലവില്‍ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, പ്രതീക്ഷിക്കാതെ വന്ന ചില മാറ്റങ്ങള്‍ കൊണ്ട് ആ അവസരവും അരുണില്‍ നിന്ന് മാറിയകന്നുപോയി. ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോള്‍ കിട്ടിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു .ആ വിശ്വാസത്തോടൊപ്പം നിങ്ങളുടെ മനസ്സ് നിറഞ്ഞ സപ്പോര്‍ട്ട് കൂടെ ഉണ്ടാവണം. ധമാക്കയിലെ മറ്റു താരങ്ങള്‍ ആരൊക്കെയെന്നത് പിന്നീട് announce ചെയ്യുന്നതായിരിക്കും .

SO HERE I ANNOUNCE MY DHAMAKA HERO ARUN . NEED ALL YOUR SUPPORT & PRAYERS ??
OMAR LULU (Director)

Content Highlights : Omar Lulu announces Arun as Dhamakka movie hero

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram