'ഒരു അഡാര്‍ ലവി'നു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിലെ കിടിലന്‍ ടൈറ്റില്‍ സോങ് പുറത്ത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്ന അടിപൊളി ധമാക്ക എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അക്ബര്‍ ഖാന്‍, സയനോര, നന്ദ, ശ്വേതാ അശോക് എന്നിവര്‍ ചേര്‍ന്നാണ്
ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ അരുണ്‍ ആദ്യമായി നായകനാകുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക.
സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരണ്‍ ലാല്‍ എം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
എം കെ നാസര്‍ ആണ് ധമാക്ക നിര്‍മ്മിക്കുന്നത്. മുകേഷ്, ഉര്‍വശി, നൂറിന്‍ ഷെരീഫ്, ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights : Dhamaka Movie Title Song Noorin Arun Kumar Omar Lulu Gopi Sundar BK Harinarayanan